Mon. Nov 25th, 2024

കണ്ണൂരിനെ അധിക്ഷേപിച്ചവർക്ക് കുട്ടികൾ മറുപടി നൽകി -മുഖ്യമന്ത്രി

കണ്ണൂരിനെ അധിക്ഷേപിച്ചവർക്ക് കുട്ടികൾ മറുപടി നൽകി -മുഖ്യമന്ത്രി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​നെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ വി​ശേ​ഷി​പ്പി​ച്ച സം​സ്‌​കാ​ര വി​രു​ദ്ധ​ര്‍ക്ക് 1056 പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ജി​ല്ല​യി​ലെ കു​ട്ടി​ക​ള്‍ മ​റു​പ​ടി ന​ല്‍കി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ‘എ​ന്റെ പു​സ്ത​കം എ​ന്റെ വി​ദ്യാ​ല​യം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച 1056 പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ്‌​കൂ​ള്‍ കലോ​ത്സ​വ​ത്തി​ല്‍ സ്വ​ര്‍ണ​ക്ക​പ്പ് നേ​ടി​യ​ത് ക​ണ്ണൂ​രി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. ക​ലാ​സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​ക്കു​ന്ന ഇ​ത്ര​യേ​റെ കു​രു​ന്നു​ക​ളു​ള്ള നാ​ടി​നെ ബ്ല​ഡി ക​ണ്ണൂ​രെ​ന്ന് ചി​ല​ര്‍ അ​ധി​ക്ഷേ​പി​ച്ചു. അ​വ​ര്‍ക്ക് കു​ഞ്ഞു​ങ്ങ​ള്‍ ന​ല്‍കു​ന്ന മ​റു​പ​ടി​യാ​ണി​തെ​ന്നും ക​ണ്ണൂ​രി​നെ ബ്യൂ​ട്ടി​ഫു​ളെ​ന്ന് ത​ന്നെ വി​ശേ​ഷി​പ്പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​ന്നു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന 50000 കു​ട്ടി​ക​ള്‍ എ​ഴു​ത്തും വ​ര​യും നി​റ​വും ന​ല്‍കി​യ 1056 പു​സ്ത​ക​ങ്ങ​ളാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

കെ.​വി. സു​മേ​ഷ് എം.​എ​ല്‍.​എ, ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. ക​ണ്ണൂ​ര്‍ ഡി.​ഡി.​ഇ എ.​പി. അം​ബി​ക റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ബി​നോ​യ് കു​ര്യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ഡ്വ. കെ.​കെ. ര​ത്ന​കു​മാ​രി, യു.​പി. ശോ​ഭ, വി.​കെ. സു​രേ​ഷ് ബാ​ബു, അ​ഡ്വ. ടി. ​സ​ര​ള, തോ​മ​സ് വ​ക്ക​ത്താ​നം, ഉ​ഷ ര​യ​രോ​ത്ത്, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ബ്ദു​ല്‍ല​ത്തീ​ഫ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ ടി. ​ഗം​ഗാ​ധ​ര​ന്‍, കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ കെ.​ടി. ച​ന്ദ്ര​മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!