ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്

ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്

കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശിയായ ശരണ്യക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഐടി പ്രഫഷണലായ ശരണ്യയെ (36) ഈമാസം രണ്ടാം തീയതി മുതലാണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരും നാട്ടുകാരും മൂന്നുദിവസമായി ശരണ്യക്കുവേണ്ടി തിരച്ചിലിലാണ്. എറണാകുളത്ത് സോഫ്റ്റ് വെയർ എൻജിനിയറായ ശരണ്യ ജിഎസ് ഏപ്രിൽ രണ്ട് വ്യാഴാഴ്‌ച തനിച്ചാണ് കൊച്ചിയിൽ നിന്ന് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. യാവകപടി എന്ന ഗ്രാമത്തിലെ ഹോംസ്‌റ്റേയിലായിരുന്നു താമസം. ഏപ്രിൽ രണ്ടിന് … Read more

കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രതിഫലിച്ചുകാണുന്നുവെന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ … Read more

ടി.കെ. ഗോവിന്ദന്റെ സ്ഥാനാർഥിത്വം: കോൺഗ്രസിലും കലാപം

ടി.കെ. ഗോവിന്ദന്റെ സ്ഥാനാർഥിത്വം: കോൺഗ്രസിലും കലാപം

ടി.കെ. ഗോവിന്ദൻ തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സി.പി.എം വിട്ടുവന്ന ടി.കെ. ഗോവിന്ദനെ പിന്തുണക്കാനുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ. ഇത്തവണ യു.ഡി.എഫിന് വിജയസാധ്യതയുള്ള മണ്ഡലം കളഞ്ഞു കുളിക്കുകയാണ് ടി.കെ. ഗോവിന്ദനെ പിന്തുണക്കുന്നതിലൂടെയെന്ന വിമർശനമാണ് നേതാക്കളും പ്രവർത്തകരും ഉയർത്തുന്നത്. ഇതോടെ തളിപ്പറമ്പിലെ ഇടതു മുന്നണി സ്ഥാനാർഥി പി.കെ.ശ്യാമളക്ക് അനായാസ വിജയം ലഭിക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. ഇടത് സ്ഥാനാർഥിക്കെതിരെ ഇടതുമുന്നണിയിലെ പ്രവർത്തകരിലും അണികളിലും ഉയർന്ന പ്രതിഷേധം … Read more

ഉത്സവപ്പറമ്പിൽ സംഘർഷം;തെയ്യക്കോലത്തിന് മർദനം

ഉത്സവപ്പറമ്പിൽ സംഘർഷം;തെയ്യക്കോലത്തിന് മർദനം

ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുരയിലെ തിരുവപ്പനഉത്സവത്തിനിടെയുണ്ടായ സംഘർഷം പാനൂർ: തിരുവപ്പന ഉത്സവപറമ്പിൽ സംഘർഷം. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പാനൂർ പൊലീസ് സ്വമേധയാ കേസെടുത്തു. വൈകീട്ട് 5.30 ഓടെ ഈസ്റ്റ് വള്ള്യായി കൂടത്തിൽ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തിനിടെയാണ് അടിപിടിയുണ്ടായത്. കെട്ടിയാടിയ പോതി തെയ്യത്തിനടുത്ത് ആചാരപ്രകാരം വിശ്വാസികൾ കൂകി വിളിക്കുന്നതിനിടയിൽ ഉണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിനിടെ തെയ്യക്കോലത്തിനും മർദ്ദനമേറ്റു. ക്ഷേത്ര കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിലാണ് തെയ്യത്തിനെ മർദ്ദിച്ചതെന്നും ആരോപണമുണ്ട്. തെയ്യക്കോലത്തിന് മർദ്ദനമേറ്റത്തോടെ കൂട്ടയടിയാണ് നടന്നത്.പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ … Read more

135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ

അ​ന​ധി റാ​യി​ തളിപ്പറമ്പ്:135 കുപ്പി മദ്യവുമായി ഒഡിഷ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും പൂവം പെരുംപാറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഒഡിഷ സ്വദേശി അനധി റായിയെ അറസ്റ്റ് ചെയ്തത്. മാഹിയിൽ നിന്നും കൊണ്ടുവന്ന് അധിക വിലയിടാക്കി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വിൽപന നടത്തുകയാണ് ഇയാളുടെ പതിവ്. പരിശോധനയിൽ പ്രിവന്‍റിവ് ഓഫിസർമാരായ കെ.വി. നികേഷ്, ഫെമിൻ ,ഡ്രൈവർ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. തളിപ്പറമ്പ് … Read more

ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം

ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം

ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച അ​മ്പ​ല​ത്ത​ട്ടി​ലെ ഇ​ള​മ്പി​ലാ​ൻ നാ​രാ​യ​ണ​ന്റെ വാ​ഴ​ത്തോ​ട്ടം ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം. മേഖലയിലെ നിരവധി വാഴകൾ നിലം പൊത്തി. വിളമന അമ്പലത്തട്ടിൽ ഇളമ്പിലാൻ നാരായണന്റെ കുലച്ച നൂറോളം വാളകളാണ് നശിച്ചത്. സമീപത്തെ വീട്ടുപറമ്പിലെ വാഴകൾക്കും നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച വൈകീട്ട് മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്. തില്ലങ്കേരി കാഞ്ഞിരാടും കാറ്റ് വലീയ നാശം ഉണ്ടാക്കി. മേഖലയിൽ കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. ജൈവ കർഷകൻ ഷിംജിത്തിന്റെ നൂറിലധികം വാഴകളും കാറ്റിൽ … Read more