മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മെഡിക്കൽ പി ജി യിൽ ഉന്നത വിജയവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസസ് 2026 ഓഗസ്റ്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ബിരിദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പി ജി വിദ്യാർത്ഥികൾ. 2023 അദ്ധ്യയേന വർഷത്തിൽ ഒബ്‌സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോളജി, അനസ്തേസ്യോളജി, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഇ എൻ ടി, ഓർത്തോപെഡിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ 6 ഫസ്റ്റ് ക്‌ളാസുകളും 9 സെക്കന്റ്‌ ക്ലാസ്സുകളും നേടിയാണ് ഈ വിജയം … Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 26 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

പിടികിട്ടാപ്പുള്ളി 26 വർഷത്തിനുശേഷം അറസ്റ്റിൽ

സതീഷ് ആന്റണി ആലക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 26 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഉദയഗിരി ശാന്തിപുരത്തെ സതീഷ് ആന്റണി (48) യെയാണ് ആലക്കോട് എസ്.എച്ച്.ഒ സി.പി. ജിജേഷ് തലശ്ശേരി കതിരൂര്‍ ആനക്കാംപൊയിലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16 വര്‍ഷമായി കതിരൂര്‍ ഉക്കാസ്‌മൊട്ടയില്‍ താമസിച്ചുവരുകയായിരുന്നു പ്രതി. ആലക്കോട് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയതായുള്ള പരാതിയില്‍ 2000ത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് സതീഷ്. കേസില്‍ ഇയാളെ … Read more

കണ്ണൂർ ജില്ല സ്കൂൾ കായികമേള; കിരീടം നിലനിര്‍ത്തി പയ്യന്നൂര്‍ ഉപജില്ല ഒന്നാമത്

കണ്ണൂർ ജില്ല സ്കൂൾ കായികമേള; കിരീടം നിലനിര്‍ത്തി പയ്യന്നൂര്‍ ഉപജില്ല ഒന്നാമത്

കണ്ണൂർ ജില്ല സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പയ്യന്നൂരിന് ട്രോഫി കൈമാറിയപ്പോൾ തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ജില്ല കായികമേളയില്‍ കിരീടം നിലനിര്‍ത്തി പയ്യന്നൂര്‍ ഉപജില്ല. ശനിയാഴ്ച മത്സരങ്ങളുടെ 99 ഇനങ്ങൾ പൂർത്തിയായപ്പോൾ 17 സ്വര്‍ണവും ഒമ്പതു വെള്ളിയും ആറ് വെങ്കലവുമടക്കം 136 പോയന്റ് നേടിയാണ് പയ്യന്നൂര്‍ ഓവറോൾ കിരീടം സ്വന്തമാക്കിയത്. കായികമേളയിൽ രണ്ടാം ദിവസം മുതലാണ് പയ്യന്നൂർ മുന്നേറ്റം തുടർന്നത്. മത്സരങ്ങളുടെ ആദ്യ ദിനത്തിൽ തലശ്ശേരി നോർത്തായിരുന്നു … Read more

വനിത നേതാവിന് അശ്ലീല സന്ദേശം; എസ്.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് നീക്കം

കാസർകോട്: അശ്ലീല സന്ദേശങ്ങൾ അയച്ചതിന് എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ വനിത നേതാവായ വിദ്യാർഥിനി പാർട്ടി നേതൃത്വത്തിന് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ജില്ല നേതാവിനെതിരെ സി.പി.എം അന്വേഷണം തുടങ്ങി. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമായ വിദ്യാർഥിനിയാണ് ജില്ല നേതാവിനെതിരെ പരാതി നൽകിയത്. രണ്ടു മാസങ്ങൾക്കു മുമ്പാണ് സംഭവം നടന്നത്. ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും വിദ്യാർഥിനിയുടെ ഫോണിലേക്ക് അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ തന്റെ ഫോണിലേക്ക് അയക്കരുത് എന്ന് വിദ്യാർഥിനി പറഞ്ഞിരുന്നുവെങ്കിലും നേതാവ് തുടരുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനി സി.പി.എം … Read more

സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു; കേരകർഷകർ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു; കേരകർഷകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു. കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. കിലോഗ്രാമിന് 294 രൂപ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പകുതിയിലും കുറവ് വില ആയത്. കേരളത്തിനുപുറമേ തമിഴ്നാട്ടിലും ഉത്പാദനം കൂടിയതോടെയാണ് വില കുത്തനെയിടിഞ്ഞത് എന്നാണ് വിലയിരുത്തൽ. രാസവളവില കൂടിയതിനുപുറമേ ഉത്പാദനച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്ത് താങ്ങുവില 130 രൂപയായി ഉയർത്തി, നാഫെഡ് വഴി സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. … Read more

പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കം. ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.പദ്ധതി വിശദമായി പഠിക്കാൻ മന്ത്രിസഭായോഗം … Read more