തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗം തലശ്ശേരി: ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിതവിഭാഗം തിങ്കളാഴ്ച രാവിലെ 11ന് നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും. വൻകിട ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി അത്യാധുനിക ഉപകരണങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളുമായാണ്‌ അത്യാഹിത വിഭാഗം സജ്ജീകരിച്ചത്‌. അഡ്‌മിഷൻ കൗണ്ടർ, റിസപ്‌ഷൻ, പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാഷ്വാലിറ്റിയോട്‌ അനുബന്ധിച്ചുണ്ട്‌. … Read more

മ​ഞ്ഞ​പ്പി​ത്തം; പാ​നൂ​രി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം

മ​ഞ്ഞ​പ്പി​ത്തം; പാ​നൂ​രി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണം

മേ​ക്കു​ന്ന് സ​ത്യ​ൻ സ്മാ​ര​ക ഹാ​ളി​ൽ ചേ​ർ​ന്ന ‘ക​വ​ചം’ രോ​ഗ​പ്ര​തി​രോ​ധ ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ഹാ​ഷിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു പാ​നൂ​ർ: മേ​ക്കു​ന്ന്-​പെ​രി​ങ്ങ​ളം-​ചൊ​ക്ലി പെ​രി​ങ്ങ​ത്തൂ​ർ-​ഏ​രി​യ​ക​ളി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ണം-​ന​ബി​ദി​നം ആ​ഘോ​ഷ​ങ്ങ​ളി​ലും വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ലും ഭ​ക്ഷ​ണ-​കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ന് മേ​ക്കു​ന്നി​ൽ ചേ​ർ​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു. ചൂ​ടു​ള്ള​തൊ​ഴി​കെ വെ​ൽ​കം ഡ്രി​ങ്കു​ക​ൾ ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​ത​ര​ണം ചെ​യ്യാ​ൻ പാ​ടി​ല്ല. സ​ദ്യ​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ സ്രോ​ത​സ്സ് മു​ൻ​കൂ​ട്ടി ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം. വീ​ടു​ക​ളി​ൽ​നി​ന്ന് വി​വി​ധ … Read more

നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം’ ആണ് ആദ്യ ചിത്രം. ‘മേപ്പടിയാനി’ലാണ് അവസാനമായി വേഷമിട്ടത്

ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ

ഏറ്റവും കൂടുതൽ പ്രമേഹബാധിതർ കേരളത്തിൽ

ക​ണ്ണൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ രീ​തി​ക​ൾ പ്ര​മേ​ഹ​രോ​ഗ​ത്തെ ഗു​രു​ത​ര​വും വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മെ​ത്തി​ക്കു​മെ​ന്ന് പ്ര​മേ​ഹ​രോ​ഗ വി​ദ​ഗ്ധ​രു​ടെ ര​ണ്ടാംപാ​ദ സം​സ്ഥാ​ന സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2045ഓ​ടെ ലോ​ക​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 745 ദ​ശ ല​ക്ഷം ക​ട​ക്കു​മെ​ന്ന് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബെ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​മേ​ഹ ബാ​ധി​ത​ർ ഉ​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്. പ്ര​മേ​ഹ രോ​ഗ​ത്തെ​ക്കു​റി​ച്ചും അ​തി​ന്റെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി ബോ​ധ​വ​ൽ​ക​രി​ക്കേ​ണ്ട​തു​ണ്ട്. രോ​ഗി​ക​ളു​ടെ അ​ജ്ഞ​ത ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ട് അ​ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സാ​രീ​തി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന രീ​തി അ​പ​ക​ട​ക​ര​മാ​ണെ​ന്ന് … Read more

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇരിട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു

ഇ​രി​ട്ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് അ​നു​വ​ദി​ച്ച ഡ​യ​ലി​സി​സ് യൂ​നി​റ്റ് മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ർ​ധ​ന​രാ​യ വ്യ​ക്ക രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി മാ​റു​ന്നു. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ സ​ഹാ​യ​ത്താ​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഡ​യാ​ലി​സി​സ് യൂ​നി​റ്റ് നാ​ലു​വ​ർ​ഷം കൊ​ണ്ട് നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് 11867 ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​യി ന​ൽ​കി. 10 ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളി​ൽ ഒ​രു​ഷി​ഫ്റ്റ് മാ​ത്രം പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ണ് ഇ​ത്ര​യും രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​ത്. മൂ​ന്ന് ഷി​ഫ്റ്റും ന​ട​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം ഷി​ഫ്റ്റ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​ട​ങ്ങും. ഇ​തോ​ടെ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 40 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് … Read more

നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം

നിപ: കണ്ണൂർ ജില്ലയിലും ജാഗ്രതാനിർദേശം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത നി​ർ​ദേ​ശം. നി​പ വൈ​റ​സ് ബാ​ധ​ക്ക് സ​മാ​ന​മാ​യ പ​നി​യും ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ വി​വ​രം കൈ​മാ​റാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ സ്ര​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കാ​യി സ്വീ​ക​രി​ക്കും. ജി​ല്ല​യു​ടെ അ​യ​ൽ​പ്ര​ദേ​ശ​മാ​യ കു​റ്റ്യാ​ടി ഭാ​ഗ​ത്ത് നി​പ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ഡി.​എം.​ഒ നി​ർ​ദേ​ശം ന​ൽ​കി. മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ … Read more