സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി
ഇരിട്ടി: സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം കേരളത്തിൽ അവസാനിപ്പിക്കണമെന്ന് കെ. സുധാകരൻ എം.പി. പേരാവൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫിന്റെ സ്ഥാനാർഥി പര്യടനം ആദ്യ ദിവസ സമാപനം കരിക്കോട്ടക്കരിയിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും അഴിമതിയിൽ മുങ്ങിയ എൽ.ഡി.എഫ് ഭരണം കേരളത്തിന്റെ മണ്ണിൽ തുടരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് അയ്യൻകുന്ന് മണ്ഡലം ചെയർമാൻ മൊയ്തീൻ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കർണാടക ഐ.ടി മന്ത്രി ബസുക രാജ്, സണ്ണി ജോസഫ്, ഇബ്രാഹിം മുണ്ടേരി, … Read more