അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി

അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്  വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കിന്റെ പരാതി

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ബാ​ങ്ക് പ്ര​സി​ഡ​ന്റ് പ​രാ​തി ന​ൽ​കി. പ​യ്യ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഫേ​സ്‌​ബു​ക്ക് അ​ക്കൗ​ണ്ടി​ൽ പാ​ർ​ട്ടി ആ​രെ​യാ​ണ് വീ​ണ്ടും വീ​ണ്ടും വ​ഞ്ചി​ക്കു​ന്ന​ത് എ​ന്ന് തു​ട​ങ്ങി പോ​രാ​ട്ടം തു​ട​രു​ക​യാ​ണ് എ​ന്ന് വ​രെ​യു​ള്ള പ്ര​സ്താ​വ​ന പ്ര​സി​ദ്ധീ​ക​രി​ച്ച​ത് പ​യ്യ​ന്നൂ​ർ റൂ​റ​ൽ ബാ​ങ്കി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി കൂ​ടി​യു​ള്ള​താ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്റ് കെ.​കെ. ഗം​ഗാ​ധ​ര​നാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ … Read more

സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി

സ്വർണക്കൊള്ളയിൽ നാറിയ എൽ.ഡി.എഫ് ഭരണം അവസാനിപ്പിക്കണം -കെ. സുധാകരൻ എം.പി

ഇ​രി​ട്ടി: സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നാ​റി​യ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം കേ​ര​ള​ത്തി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം.​പി. പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​ന്റെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ആ​ദ്യ ദി​വ​സ സ​മാ​പ​നം ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​സ്ത മേ​ഖ​ല​യി​ലും അ​ഴി​മ​തി​യി​ൽ മു​ങ്ങി​യ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണം കേ​ര​ള​ത്തി​ന്റെ മ​ണ്ണി​ൽ തു​ട​രാ​ൻ പാ​ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ മു​ല്ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ണാ​ട​ക ഐ.​ടി മ​ന്ത്രി ബ​സു​ക രാ​ജ്, സ​ണ്ണി ജോ​സ​ഫ്, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, … Read more

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; അധ്യാപകന് 36 വർഷം കഠിന തടവ്

പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം; അധ്യാപകന് 36 വർഷം കഠിന തടവ്

പ്ര​തി സി. ​മു​നീ​ർ തലശ്ശേരി: പത്ത് വയസുകാരനെ പലപ്പോഴായി പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്റസ അധ്യാപകന് വ്യത്യസ്ത വകുപ്പുകളിലായി 36 വർഷം കഠിനതടവും 2,05,000 രൂപ പിഴയും. കതിരൂർ പൊന്ന്യം സറാമ്പി ഹിദായത്തുൽ ഇസ് ലാം ഹയർസെക്കൻഡറി മദ്റസയിൽ മതാധ്യാപകനായ കോട്ടയം മൗവ്വേരി ദാറുൽ ഹുദാ ഹൗസിൽ സി. മുനീറിനെ (46) ആണ് തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി എം.ടി. ജലജാ റാണി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഏഴ് മാസം അധിക കഠിന തടവ് … Read more

വനിത സിവിൽ പൊലീസ് ഓഫിസറുടെ കൊലപാതകം: വിധി ഇന്ന്

വനിത സിവിൽ പൊലീസ് ഓഫിസറുടെ കൊലപാതകം: വിധി ഇന്ന്

തലശ്ശേരി: വനിത സിവിൽ പൊലീസ് ഓഫിസർ പയ്യന്നൂർ കരിവെള്ളൂരിലെ പി. ദിവ്യശ്രീയെ (38) ഭർത്താവ് രാജേഷ് പെട്രോൾ ഒഴിച്ച് വെട്ടി കൊലപ്പെടുത്തുകയും തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശനിയാഴ്ച വിധി പറയും. കേസിൽ സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യം കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചിരുന്നു. തെളിവായ ദൃശ്യം കോടതിയിൽ പ്രദർശിപ്പിക്കുന്നത് അപൂർവമാണ്. ആയുധം കണ്ടെത്തിയത്തിന്‍റെയും വാങ്ങുന്നതിന്‍റെയും ഉൾപ്പെടെയുള്ള സി.സി.ടി.വി ദൃശ്യം കോടതിയിൽ ഹാജരാക്കി. 102 രേഖകളും 51 … Read more

ടി.കെ. ഗോവിന്ദന്റെ സ്ഥാനാർഥിത്വം: കോൺഗ്രസിലും കലാപം

ടി.കെ. ഗോവിന്ദന്റെ സ്ഥാനാർഥിത്വം: കോൺഗ്രസിലും കലാപം

ടി.കെ. ഗോവിന്ദൻ തളിപ്പറമ്പ്: നിയമസഭ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സി.പി.എം വിട്ടുവന്ന ടി.കെ. ഗോവിന്ദനെ പിന്തുണക്കാനുള്ള യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ. ഇത്തവണ യു.ഡി.എഫിന് വിജയസാധ്യതയുള്ള മണ്ഡലം കളഞ്ഞു കുളിക്കുകയാണ് ടി.കെ. ഗോവിന്ദനെ പിന്തുണക്കുന്നതിലൂടെയെന്ന വിമർശനമാണ് നേതാക്കളും പ്രവർത്തകരും ഉയർത്തുന്നത്. ഇതോടെ തളിപ്പറമ്പിലെ ഇടതു മുന്നണി സ്ഥാനാർഥി പി.കെ.ശ്യാമളക്ക് അനായാസ വിജയം ലഭിക്കുന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. ഇടത് സ്ഥാനാർഥിക്കെതിരെ ഇടതുമുന്നണിയിലെ പ്രവർത്തകരിലും അണികളിലും ഉയർന്ന പ്രതിഷേധം … Read more

സി.പി.എം വിട്ടവർ കറിവേപ്പില ആകാതിരുന്നാൽ ഭാഗ്യം -എം.വി. ജയരാജൻ

സി.പി.എം വിട്ടവർ കറിവേപ്പില ആകാതിരുന്നാൽ ഭാഗ്യം -എം.വി. ജയരാജൻ

എൽ.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കൺവെൻഷൻ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു തളിപ്പറമ്പ്: കെ.പി.സി സി അധ്യക്ഷനോട് സംസാരിച്ചതിനാൽ തളിപ്പറമ്പിൽ ഒരു കൈ തരുമെന്ന വിശ്വാസത്തിലിരിക്കുകയാണ് ചിലരെന്നും അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെയായി മാറാതിരുന്നാൽ ഭാഗ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. എൽ.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്യാമളയുടെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ്, സി.പി.എമ്മിൽ നിന്നും പുറത്താക്കിയ ടി.കെ. ഗോവിന്ദനെ പരിഹസിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തളിപ്പറമ്പിൽ … Read more