കൂത്തുപറമ്പില്‍ വയോധികയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
കൂത്തുപറമ്പ്: അടുക്കള വാതില്‍ തുറന്ന് വീട്ടില്‍ കയറി പിൻ വശത്തു നിന്നു മീൻ മുറിക്കുകയായിരുന്ന വയോധികയുടെ ഒരു പവന്റെ മാലപൊട്ടിച്ച് രക്ഷപ്പെട്ട നഗരസഭാ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എമ്മിന്റെ കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി. രാജേഷിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് കൂത്തുപറമ്പ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ നാണുവിന്റെ ഭാര്യ പി. ജാനകിയുടെ ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ … Read more