കുന്ദമംഗലം സ്‌ഫോടനം; രണ്ടുമരണം, ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കുന്ദമംഗലത്ത് വാടക വീട്ടിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. വീട്ടിൽ അനധികൃത പടക്കനിർമാണം നടക്കുന്നത് നാട്ടുകാരിൽ പലർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യം ആരും പരാതിയായി ഉന്നയിച്ചില്ലെന്നും പോലീസ് പറയുന്നു. പെരിങ്ങൊളം കുറിക്കത്തൂരിലെ വീട്ടിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ സ്‌ഫോടനം നടന്നത്. രണ്ടുപേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയൊട്ടുമേത്തൽ രാഹുൽ … Read more