ന്യൂമാഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദെൻറ പ്രസ്താവന എന്ന പേരിൽ വ്യാജ വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ (പെരിങ്ങാടി റെയിൽവെ ഗെയിറ്റ്) പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി.
വസ്തുതാവിരുദ്ധവും സമൂഹത്തിൽ ഭിന്നിപ്പ് ഉളവാക്കുന്നതുമായ സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. വ്യാജസന്ദേശം നിർമ്മിച്ച് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശനാണ് ന്യൂമാഹി പൊലീസിൽ പരാതി നൽകിയത്.