കണ്ണൂരിൽ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം

പയ്യന്നൂർ (കണ്ണൂർ): കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച മൂന്നര വയസ്സുകാരനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി കഴിഞ്ഞ ദിവസം തോട്ടില്‍ കുളിച്ചിരുന്നുവത്രേ. വ്യാഴാഴ്ചയാണ് ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് രോഗം സ്ഥിരീകരിച്ചത്.

വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്തതെങ്കിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

Leave a Comment