Fri. Nov 1st, 2024

മദ്റസ അധ്യാപകന്റെ മജ്ജ മാറ്റിവെക്കൽ; കൈകോർത്ത് ജന്മനാട്

മദ്റസ അധ്യാപകന്റെ മജ്ജ മാറ്റിവെക്കൽ; കൈകോർത്ത് ജന്മനാട്

പാ​നൂ​ർ: കാ​ൻ​സ​ർ ബാ​ധി​ത​നാ​യി ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ട​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മ​ദ്റ​സാ​ധ്യാ​പ​ക​ന്റെ തു​ട​ർ ചി​കി​ത്സ​ക്കും ശ​സ്ത്ര​ക്രി​യ​ക്കു​മാ​യി ജ​ന്മ​നാ​ട് കൈ ​കോ​ർ​ക്കു​ന്നു. മു​ത്താ​റി പീ​ടി​ക സ്വ​ദേ​ശി പി.​സി. അ​ഷ്റ​ഫ് സ​ഖാ​ഫി​യു​ടെ ചി​കി​ത്സ​ക്കു വേ​ണ്ടി​യാ​ണ് നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്.

നാ​ലു വ​ർ​ഷ​മാ​യി കാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഷ്റ​ഫ് സ​ഖാ​ഫി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ മാ​ത്ര​മാ​ണ് വ​ഴി​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് നി​ർ​ധ​ന​നാ​യ മ​ദ്റ​സ അ​ധ്യാ​പ​ക​നു​വേ​ണ്ടി ഹാ​മി​ദ് ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും ന​സീ​ർ കു​റ്റി​ക്ക​ണ്ടി സം​ഘാ​ട​ക​നാ​യും ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. ഹി​ലാ​ൽ കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി ചെ​യ​ർ​മാ​നും അ​ഷ്റ​ഫ് കു​റ്റി​ക്ക​ണ്ടി ക​ൺ​വീ​ന​റു​മാ​യാ​ണ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

40 ല​ക്ഷം രൂ​പ​യാ​ണ് ശ​സ്ത്ര​ക്രി​യ​യു​ടെ ചെ​ല​വ്. ഉ​ദാ​ര​മ​തി​ക​ളു​ടെ​യും സു​മ​ന​സ്സു​ക​ളു​ടെ​യും സ​ഹ​ക​ര​ണ പ്ര​തീ​ക്ഷ​യി​ലാ​ണ് ക​മ്മി​റ്റി. എ​ത്ര​യും പെ​ട്ടെ​ന്ന് ചി​കി​ത്സ തു​ട​ർ​ന്നാ​ൽ മാ​ത്ര​മേ പു​രോ​ഗ​തി ഉ​ണ്ടാ​കൂ എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ: GOOGLE PAY/PHONE PE/PAY TM: 7994488338 (KHADEEJA. K. P), 9946199858 (ANEES. P), UPI ID: khadeeja1@fbl

NAME: K.P. KHADEEJA , A/C: 20260100211651, IFSC: FDRL0002026, FEDERAL BANK, PANOOR.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!