Fri. Nov 1st, 2024

ചെങ്ങളായി അഡൂർകടവ് പാലം നിര്‍മാണം തുടങ്ങി

ചെങ്ങളായി അഡൂർകടവ് പാലം നിര്‍മാണം തുടങ്ങി

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി, മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചെ​ങ്ങ​ളാ​യി-​അ​ഡൂ​ർ​ക​ട​വ് പാ​ലം പ​ണി തു​ട​ങ്ങി. ക​ഴി​ഞ്ഞ മാ​സം 30നാ​ണ് മ​ല​പ്പ​ട്ട​ത്ത് പാ​ലം പ്ര​വൃ​ത്തി എം.​വി. ഗോ​വി​ന്ദ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം​ചെ​യ്ത​ത്. നി​ല​വി​ൽ ചെ​ങ്ങ​ളാ​യി ഭാ​ഗ​ത്താ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ൽ ചെ​ങ്ങ​ളാ​യി ഭാ​ഗ​ത്തു​നി​ന്ന് ക​ട​വി​ലേ​ക്കു​ള്ള അ​നു​ബ​ന്ധ റോ​ഡ് നി​ർ​മാ​ണ​മാ​ണ് തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ തൂ​ൺ നി​ർ​മാ​ണം ആ​രം​ഭി​ക്കും.

പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് പാ​ല​ത്തി​ന്റെ ടെ​ൻ​ഡ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്. 12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് അ​ഡൂ​ർ ക​ട​വി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. 2018-19 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ 9.50 കോ​ടി രൂ​പ പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു. സ​മീ​പ​ന റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി നാ​ട്ടു​കാ​ർ സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, 2018-19 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് പാ​ല​ത്തി​ന്റെ പ്ലാ​നി​ലും എ​സ്റ്റി​മേ​റ്റി​ലും റീ​കാ​സ്റ്റി​ങ് വ​രു​ത്തി. ഇ​തോ​ടെ തു​ട​ർ​ന​ട​പ​ടി നി​ല​ച്ചു. തു​ട​ര്‍ന്ന് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി ഭ​ര​ണാ​നു​മ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

ചെ​ങ്ങ​ളാ​യി ടൗ​ണി​നും പ​രി​പ്പാ​യി പെ​ട്രോ​ൾ പ​മ്പി​നും ഇ​ട​യി​ലു​ള്ള ക​ട​വു​ഭാ​ഗ​ത്താ​ണ് അ​ഡൂ​രി​നെ ബ​ന്ധി​പ്പി​ച്ച് പാ​ലം പ​ണി​യു​ന്ന​ത്. നി​ല​വി​ൽ ഇ​വി​ടെ തൂ​ക്കു​പാ​ല​മാ​ണ് ഏ​ക​ആ​ശ്ര​യം. ദി​നം​പ്ര​തി കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മെ​ല്ലാം തൂ​ക്കു​പാ​ലം ക​ട​ന്നാ​ണ് മ​റു​ക​ര​ക​ളി​ലെ​ത്തു​ന്ന​ത്. തൂ​ക്കു​പാ​ലം തു​രു​മ്പെ​ടു​ത്ത് അ​പ​ക​ട​ഭീ​തി​യി​ലാ​ണ്.

തൂ​ക്കു​പാ​ലം സ്ഥി​തി ചെ​യ്യു​ന്നി​ട​ത്തു​നി​ന്ന് കു​റ​ച്ചു​മാ​റി​യാ​ണ് കോ​ൺ​ക്രീ​റ്റ് പാ​ലം ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ മ​ല​പ്പ​ട്ടം, മ​യ്യി​ൽ ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കെ​ല്ലാം ശ്രീ​ക​ണ്ഠ​പു​രം പോ​കാ​തെ ചെ​ങ്ങ​ളാ​യി മേ​ഖ​ല​യി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കും. പ്ര​ള​യ​കാ​ല​ത്ത് ഇ​വി​ട​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ന്ന​തും ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന​തും പാ​ലം വ​രു​ന്ന​തോ​ടെ പ​ഴ​ങ്ക​ഥ​യാ​വും. ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ കൂ​ടി​യാ​ണ് പാ​ലം ബ​ന്ധി​പ്പി​ക്കു​ക.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!