Sun. Nov 24th, 2024

കൊതുക് പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമക്ക് 26,500 പിഴ

കൊതുക് പെരുകിയത് തടയാതിരുന്ന ക്വാർട്ടേഴ്സ് ഉടമക്ക് 26,500 പിഴ

ത​ല​ശ്ശേ​രി: പ​ക​ർ​ച്ച​വ്യാ​ധി​ക്ക് കാ​ര​ണ​മാ​കു​ന്ന രീ​തി​യി​ൽ കൊ​തു​ക് പെ​രു​കി​യ​ത് ത​ട​യാ​തി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​ക്ക് ത​ല​ശ്ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 26,500 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ചു. പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം ജി​ല്ല​യി​ലെ ആ​ദ്യ പി​ഴ ശി​ക്ഷ​യാ​ണി​ത്. ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ കോ​ട​തി​യി​ൽ പി​ഴ​യൊ​ടു​ക്കി ത​ട​വ് ശി​ക്ഷ​യി​ൽ​നി​ന്നും നി​യ​മന​ട​പ​ടി​ക​ളി​ൽ​നി​ന്നും ഒ​ഴി​വാ​യി.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 13ന് ​ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ കോ​ടി​യേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. കൊ​തു​ക് പെ​രു​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജ​ശ്രീ ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ​ക്ക് പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കു​ക​യും സ​മ​യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​ത് രാ​ജ​ശ്രീ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ ടെ​നി​സ​ൻ തോ​മ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​​െസ്പ​ക്ട​ർ ക്വാ​ർ​ട്ടേ​ഴ്സ് സ​ന്ദ​ർ​ശി​ച്ച് വീ​ണ്ടും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​യ​വും അ​നു​വ​ദി​ച്ചു. പ​ക്ഷേ, ക്വാ​ർ​ട്ടേ​ഴ്സ് ഉ​ട​മ ഇ​വ പാ​ലി​ച്ചി​ല്ല. അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

26,500 രൂ​പ​യാ​ണ് കോ​ട​തി പി​ഴ​യാ​യി വി​ധി​ച്ച​ത്. പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ഭാ​ര​തീ​യ ന്യാ​യസം​ഹി​ത​യി​ലെ വ​കു​പ്പു​ക​ളും ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ​യും പൊ​തു​ജ​നാ​രോ​ഗ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി ഇ​തു​പോ​ലു​ള്ള നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ടി​വ​രു​മെ​ന്ന് പ്രാ​ദേ​ശി​ക പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി ചെ​യ​ർ​മാ​നാ​യ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി അ​റി​യി​ച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!