Fri. Nov 1st, 2024

പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമാണം ഇഴയുന്നു; പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിക്കാത്തത് നിർമാണത്തിന് പ്രതിബന്ധമാകുന്നു

പഴയങ്ങാടി പുതിയ പാലത്തിന്റെ നിർമാണം ഇഴയുന്നു; പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിക്കാത്തത് നിർമാണത്തിന് പ്രതിബന്ധമാകുന്നു

പ​ഴ​യ​ങ്ങാ​ടി: പി​ലാ​ത്ത​റ പാ​പ്പി​നി​ശ്ശേ​രി കെ.​എ​സ്.​ടി.​പി റോ​ഡി​ൽ പ​ഴ​യ​ങ്ങാ​ടി പ​ഴ​യ പാ​ല​ത്തി​നു സ​മാ​ന്ത​രാ​മാ​യി നി​ർ​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്റെ ജോ​ലി​ക​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്നു. 18 കോ​ടി 51 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി കി​ഫ്ബി പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​ല​ത്തി​ന്റെ പൈ​ലി​ങ്​ ജോ​ലി​ക​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.

താ​വം ഭാ​ഗ​ത്ത് 16 തൂ​ണു​ക​ളു​ടെ പൈ​ലി​ങ്​ ജോ​ലി​ക​ൾ ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യെ​ങ്കി​ലും പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്ത് അ​ബ് തൂ​ണു​ക​ളു​ടെ പൈ​ലി​ങ്​ ജോ​ലി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​ഴ​യ​ങ്ങാ​ടി ക​ര​ഭാ​ഗ​ത്തെ മാ​ടാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണ​ത്തി​നു പ്ര​തി​ബ​ന്ധ​മാ​കു​ന്ന​ത്. പൊ​തു മ​രാ​മ​ത്തു വ​കു​പ്പി​ന്റെ സ്ഥ​ല​ത്ത്, വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ പൊ​ളി​ച്ചു നീ​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ നി​ർ​മി​ച്ച പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി പൊ​ളി​ച്ചു​മാ​റ്റാ​നാ​യി അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മ​റ്റൊ​രു വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

എ​ന്നാ​ൽ പ​ഴ​യ​ങ്ങാ​ടി പു​ഴ​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് കെ​ട്ടി​ടം ഇ​നി​യും പൊ​ളി​ച്ചു നീ​ക്കി​യി​ട്ടി​ല്ല. ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഇ​നി​യു​മാ​കാ​ത്ത​താ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നു ത​ട​സ്സ​മാ​കു​ന്ന​ത്. ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യാ​ലേ ഈ ​ഭാ​ഗ​ത്തെ പൈ​ലി​ങ്​ ജോ​ലി​ക​ൾ സാ​ധ്യ​മാ​വു​ക​യു​ള്ളു.

246.5 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലും 11 മീ​റ്റ​ർ വീ​തി​യി​ലും നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് ഒ​മ്പ​ത് സ്പാ​നു​ക​ളു​ണ്ടാ​വും. 98 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ പ​ഴ​യ​ങ്ങാ​ടി ക​ര​യി​ലും 108 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ താ​വം ക​ര​യി​ലും അ​നു​ബ​ന്ധ പാ​ത​ക​ൾ നി​ർ​മി​ക്കും.1.5 മീ​റ്റ​റാ​യി​രി​ക്കും ന​ട​പ്പാ​ത​യു​ടെ വീ​തി. പ്ര​ധാ​ന ജ​ല​പാ​ത​യാ​യ പ​ഴ​യ​ങ്ങാ​ടി പു​ഴ​യി​ലെ ജ​ല​താ​ഗ​ത സൗ​ക​ര്യാ​ർ​ഥം 55.5 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് സെ​ന്റ​ർ സ്പാ​ൻ നി​ർ​മി​ക്കു​ന്ന​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!