Fri. Jan 31st, 2025

മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന് അകാല ചരമം

മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജിന് അകാല ചരമം

മു​ഴ​പ്പി​ല​ങ്ങാ​ട് ബി​ച്ചി​ൽ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന്റെ ഭാ​ഗ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ ടൂ​റി​സം വ​കു​പ്പി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി സ്ഥാ​പി​ച്ച ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജി​ന് അ​കാ​ല ച​ര​മം. 2023 ഡി​സം​ബ​റി​ലാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് ബീ​ച്ചി​ലെ കു​ട​ക്ക​ട​വ് ഭാ​ഗ​ത്താ​യി​രു​ന്നു സ്ഥാ​പി​ച്ച​ത്.

വൈ​കാ​തെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് ഇ​വി​ടെ​നി​ന്ന് അ​ഴി​ച്ച് കു​ളം ബ​സാ​ർ ഭാ​ഗ​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ച്ചു. മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ രൂ​ക്ഷ​മാ​യ പ്ര​കൃ​തി​ക്ഷോ​ഭം കാ​ര​ണം ബ്രി​ഡ്ജ് അ​ഴി​ച്ചു വെ​ക്കു​ക​യാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സ​ഹ​വ​സി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് അ​ഴി​ച്ചു​വെ​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക്ക് ഇ​ത് വ​ലി​യ പ്ര​യാ​സ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.

സ്വ​കാ​ര്യ വ്യ​ക്തി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ സ​ന്ദ​ർ​ശ​ക​രി​ൽ​നി​ന്ന് 200 രൂ​പ ഫീ​സ് ഈ​ടാ​ക്കി​യാ​ണ് ബ്രി​ഡ്ജ് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന​ത്. അ​ഴി​ച്ചു​വെ​ച്ച ബ്രി​ഡ്ജി​ന്റെ ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) എ​ട​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

ബ്രി​ഡ്ജ് അ​ഴി​ച്ചു​വെ​ച്ച​പ്പോ​ൾ ആ​ങ്ക​റും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ക​ട​ലി​ൽ ത​ന്നെ​യാ​ണ്. ഇ​ത് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​മ്പ​വ​ല​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഈ ​ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ര​വ​ല, ആ​ടു​വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​ക്കും മ​റ്റും കേ​ടു​പാ​ടു സം​ഭ​വി​ക്കു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഉ​മ്മ​ലി​ൽ റ​യീ​സ്, ജി​ല്ല ക​മ്മി​റ്റി​യം​ഗം കെ.​വി. പ​ത്മ​നാ​ഭ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ. ​സ​ജി​ത്ത്, എം. ​അ​ഷ്ക​ർ, പി.​ടി. ഷ​ഹീ​ർ, വി.​കെ. ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!