Fri. Nov 22nd, 2024

കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദൻ

കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദൻ

സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ അനുശോചിച്ചു. മകൻ അരുണ്‍ കുമാർ ആണ് അനുശോചനം അറിയിച്ചത്. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടന്‍ തന്നെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു’ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു വി.എസ്. വിഎസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി.

വി.എ അരുൺ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമായ ആ വാർത്ത കേട്ടു. സ. കോടിയേരി നമ്മെ വിട്ടുപിരിഞ്ഞു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശ്ശബ്ദനായിരുന്ന അച്ഛന്‍റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ‘അനുശോചനം അറിയിക്കണം’ എന്നുമാത്രം അദ്ദേഹം പറഞ്ഞു.

അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തിൽ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!