വനിത നേതാവിന് അശ്ലീല സന്ദേശം; എസ്.എഫ്.ഐ നേതാവിനെതിരെ നടപടിക്ക് നീക്കം

കാസർകോട്: അശ്ലീല സന്ദേശങ്ങൾ അയച്ചതിന് എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ വനിത നേതാവായ വിദ്യാർഥിനി പാർട്ടി നേതൃത്വത്തിന് പരാതി നൽകി. പെൺകുട്ടിയുടെ പരാതിയിൽ ജില്ല നേതാവിനെതിരെ സി.പി.എം അന്വേഷണം തുടങ്ങി. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗമായ വിദ്യാർഥിനിയാണ് ജില്ല നേതാവിനെതിരെ പരാതി നൽകിയത്. രണ്ടു മാസങ്ങൾക്കു മുമ്പാണ് സംഭവം നടന്നത്. ഇയാൾ അശ്ലീല സന്ദേശങ്ങളും വിഡിയോകളും വിദ്യാർഥിനിയുടെ ഫോണിലേക്ക് അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ തന്റെ ഫോണിലേക്ക് അയക്കരുത് എന്ന് വിദ്യാർഥിനി പറഞ്ഞിരുന്നുവെങ്കിലും നേതാവ് തുടരുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനി സി.പി.എം … Read more

സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു; കേരകർഷകർ പ്രതിസന്ധിയിൽ

സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു; കേരകർഷകർ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊപ്രവില ഇടിഞ്ഞു. കേരകർഷകർക്ക് തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില കിലോഗ്രാമിന് 105 മുതൽ 120 രൂപവരെയെത്തി. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴേക്ക് കൊപ്രവില എത്തിയതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. കിലോഗ്രാമിന് 294 രൂപ ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പകുതിയിലും കുറവ് വില ആയത്. കേരളത്തിനുപുറമേ തമിഴ്നാട്ടിലും ഉത്പാദനം കൂടിയതോടെയാണ് വില കുത്തനെയിടിഞ്ഞത് എന്നാണ് വിലയിരുത്തൽ. രാസവളവില കൂടിയതിനുപുറമേ ഉത്പാദനച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്ത് താങ്ങുവില 130 രൂപയായി ഉയർത്തി, നാഫെഡ് വഴി സംഭരണം ആരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. … Read more

പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

പി.എം.ശ്രീ: ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കെ വിഷയം ഇന്ന് മന്ത്രിസഭാ യോഗം പരിഗണനക്കെടുക്കും. യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള വിഷയമായി പി.എം.ശ്രീ കൊണ്ടുവരാനാണ് നീക്കം. ഇതിനായി പ്രത്യേക കുറിപ്പ് തയ്യാറാക്കാൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. വിഷയത്തിൽ തീരുമാനം വൈകിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് അറിയിച്ചതോടെയാണ് മന്ത്രിസഭ വിഷയം പരിഗണിക്കുന്നത്.പദ്ധതി വിശദമായി പഠിക്കാൻ മന്ത്രിസഭായോഗം … Read more

ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം

ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിൽ ശക്‌തമായ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈനിലും കുവൈത്തിലുമാണ് ഇന്ന് ആക്രമണം ഉണ്ടായത്. ബഹ്‌റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലും ഇറാൻ കനത്ത ആക്രമണം നടത്തി. എണ്ണ സംഭരണ കേന്ദ്രങ്ങളും മിനിസ്‌ട്രി കോംപ്ളക്‌സും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വൈദ്യുതി- ജലവിതരണ ശൃംഖലകൾക്ക് നേരെയും ആക്രമണം ഉണ്ടായി. രണ്ട് പ്രധാന പവർ സ്‌റ്റേഷനുകൾ ഭാഗികമായി തകർന്നു. മിനിസ്‌ട്രി കോംപ്ളക്‌സിലും വൻ നാശനഷ്‌ടമുണ്ടായി. അതിനിടെ, ഇറാൻ വെടിവെച്ചു വീഴ്‌ത്തിയ യുഎസിന്റെ … Read more

ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്

ശരണ്യക്കായി ഇന്നും തിരച്ചിൽ; ഫോൺ സ്വിച്ച് ഓഫ്, ‘വഴിതെറ്റി’യെന്ന് അവസാന അറിയിപ്പ്

കണ്ണൂർ: കർണാടകയിലെ കുടക് ജില്ലയിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് വടകര നാദാപുരം സ്വദേശിയായ ശരണ്യക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഐടി പ്രഫഷണലായ ശരണ്യയെ (36) ഈമാസം രണ്ടാം തീയതി മുതലാണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥരും നാട്ടുകാരും മൂന്നുദിവസമായി ശരണ്യക്കുവേണ്ടി തിരച്ചിലിലാണ്. എറണാകുളത്ത് സോഫ്റ്റ് വെയർ എൻജിനിയറായ ശരണ്യ ജിഎസ് ഏപ്രിൽ രണ്ട് വ്യാഴാഴ്‌ച തനിച്ചാണ് കൊച്ചിയിൽ നിന്ന് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. യാവകപടി എന്ന ഗ്രാമത്തിലെ ഹോംസ്‌റ്റേയിലായിരുന്നു താമസം. ഏപ്രിൽ രണ്ടിന് … Read more

കുന്ദമംഗലം സ്‌ഫോടനം; രണ്ടുമരണം, ഒരാൾ അറസ്‌റ്റിൽ

കുന്ദമംഗലം സ്‌ഫോടനം; രണ്ടുമരണം, ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: കുന്ദമംഗലത്ത് വാടക വീട്ടിൽ പടക്ക നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അന്വേഷണം തുടർന്ന് പോലീസ്. വീട്ടിൽ അനധികൃത പടക്കനിർമാണം നടക്കുന്നത് നാട്ടുകാരിൽ പലർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇക്കാര്യം ആരും പരാതിയായി ഉന്നയിച്ചില്ലെന്നും പോലീസ് പറയുന്നു. പെരിങ്ങൊളം കുറിക്കത്തൂരിലെ വീട്ടിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ സ്‌ഫോടനം നടന്നത്. രണ്ടുപേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), കോഴിക്കോട് മുണ്ടിക്കൽത്താഴം പുതിയൊട്ടുമേത്തൽ രാഹുൽ … Read more