കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദൻ
സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ അനുശോചിച്ചു. മകൻ അരുണ്‍ കുമാർ ആണ് അനുശോചനം അറിയിച്ചത്. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടന്‍ തന്നെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു’ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു വി.എസ്. വിഎസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി. വി.എ അരുൺ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഞെട്ടിപ്പിക്കുന്നതും … Read more