മാഹി: റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയോടെ കുഴഞ്ഞു വീണ ചാവക്കാട് സ്വദേശി മരിച്ചു. നെടിയിടത്ത് വീട്ടിൽ രാകേഷാണ് (38) മരിച്ചത്.
റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീണതിനു പിന്നാലെ, മാഹി ഗവ. ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. മൃതദേഹം മാഹി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിൽ.
