കെ എം ഷാജിക്കെതിരേ പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍: മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മുന്‍ എം.എല്‍.എയുമായ കെ എം ഷാജിക്കെതിരേ സി.പി.എം നേതാവ് പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി. 2013ല്‍ അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയുള്ള കേസാണ് ഹൈക്കോടതി കോടതി റദ്ദാക്കിയത്.

കെ.എം ഷാജിക്ക് വേണ്ടി അഡ്വ. ബാബു എസ് നായര്‍ ഹാജരായി. പലവഴിയിലൂടെ വേട്ടയാടാനും വായ മൂടിക്കെട്ടാനും സി.പി.എം നടത്തുന്ന ശ്രമങ്ങളെ നിയമപോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. അരിയില്‍ ഷുക്കൂറിനെ പട്ടാപ്പകല്‍ പാടത്തിന് നടുവില്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സി.പി.എം കോടതിയുടെ കിരാത നടപടിക്കെതിരായ നിയമപരമായ പോരാട്ടം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. പാര്‍ട്ടി കോടതിക്ക് മുകളിലാണ് രാജ്യത്തെ കോടതികളെന്ന് ഇനിയെങ്കിലും സി.പി.എം ഉള്‍ക്കൊള്ളണമെന്നും കെ.എം ഷാജി പറഞ്ഞു.

Leave a Comment