പള്ളിയില്‍നിന്ന് 1.33 ലക്ഷം കവർന്നയാൾ അറസ്റ്റിൽ
മുഹാദ് മുന്ന ഇരിക്കൂര്‍: പട്ടാപ്പകല്‍ പള്ളി ഇമാമിന്റെ മുറിയില്‍നിന്ന് സ്വര്‍ണവും പണവും കവർന്ന യുവാവിനെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന (40) ആണ് അറസ്റ്റിലായത്. ഇരിക്കൂര്‍ സിദിഖ് നഗറിലെ അബൂബക്കര്‍ സിദിഖ് മസ്ജിദ് ഇമാം ബീഹാര്‍ സ്വദേശി ആഷിഖ് അലാഹിയുടെ മുറിയിലെ അലമാര പൊളിച്ച് 1.33 ലക്ഷം രൂപയും സ്വര്‍ണമോതിരവുമാണ് പ്രതി കവർന്നത്. കഴിഞ്ഞ 28ന് രാവിലെയായിരുന്നു കവർച്ച. ഇമാം രാവിലെ സമീപത്തെ വീട്ടില്‍ പ്രഭാത ഭക്ഷണത്തിന് പോയ സമയത്തായിരുന്നു മോഷണം. … Read more