വിടപറഞ്ഞത് കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ
സിസ്റ്റർ ഫ്രാൻസി എഴുപതുകളിൽ ജീപ്പോടിക്കുന്നു (ഫയൽ ചിത്രം) തളിപ്പറമ്പ്: സിസ്റ്റർ ഫ്രാൻസിയുടെ വിയോഗത്തോടെ ഓര്‍മയായത് കേരളത്തിലെ ആദ്യത്തെ വനിത ആംബുലന്‍സ് ഡ്രൈവര്‍. ഞായറാഴ്ച രാത്രിയാണ് പട്ടുവം ദീനസേവസഭയിലെ സിസ്റ്റര്‍ ഫ്രാന്‍സി വിട പറഞ്ഞത്. സ്ത്രീകള്‍ വാഹനമോടിക്കുന്നത് അത്യപൂര്‍വമായിരുന്ന 1975 കാലഘട്ടത്തില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് പാസായ മിടുക്കിയായിരുന്നു സിസ്റ്റർ ഫ്രാൻസിയെന്ന കന്യാസ്ത്രീ.പട്ടുവം ദീനസേവനസഭയുടെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെയും അന്തേവാസികളെയും ആശുപത്രിയിലെത്തിക്കാനായി അന്ന് സ്വന്തമായി ഇവർക്ക് ആംബുലന്‍സ് ഉണ്ടായിരുന്നു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് … Read more