കണ്ണൂർ ജില്ല ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കുന്നു
കണ്ണൂർ: ജില്ല ആശുപത്രിയിൽ നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ രണ്ടു നിലകളിലാണ് രോഗികളെ പ്രവേശിപ്പിക്കുക. ആധുനിക സൗകര്യങ്ങളോടെ അഞ്ചു നിലകളിലായാണ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്‍റെ നിർമാണം പുരോഗമിക്കുന്നത്. ഇതിൽ മൂന്ന്, നാല് നിലകളിലാണ് ആദ്യഘട്ടത്തിൽ രോഗികളെ പ്രവേശിപ്പിക്കുക. പഴയ കെട്ടിടത്തിലുള്ള പുരുഷ വിഭാഗത്തിലെ മെഡിക്കൽ, സർജറി വിഭാഗത്തിലുള്ള രോഗികളെ രണ്ടാഴ്ചക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ. രാജീവ് കുമാർ പറഞ്ഞു. ഇതിനായി 30 വീതം കിടക്കകളോടെയുള്ള ജനറൽ … Read more