ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്?

കേരളത്തില്‍, ഒരു ആരാധനാലയം എന്നതിലുപരി വലിയൊരു വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഇടമാണ് ശബരിമല. ഓരോ മലയാളിയുടെയും സ്വത്വബോധവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്ന ഒന്നാണിത്. കാലക്രമേണ, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍, രാഷ്ട്രീയ ചര്‍ച്ചകളിലെ ഒരു പ്രധാന വിഷയമായി ശബരിമല മാറിയിട്ടുണ്ട്. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള വാര്‍ഷിക തീര്‍ത്ഥാടന കാലയളവില്‍ കോടിക്കണക്കിന് ഭക്തരാണ് ശബരിമല സന്ദര്‍ശിക്കുന്നത്. എന്നാല്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം ഈ യാത്രയെക്കാള്‍ ഏറെ വലുതാണ്. നിരവധി ആളുകള്‍ക്ക് ശബരിമല എന്നത് വിശ്വാസത്തിന്റെ തുടര്‍ച്ച, പാരമ്പര്യം, പങ്കിട്ട വിശ്വാസങ്ങള്‍ എന്നിവയെല്ലാം … Read more

വികസിത കേരളം: മലയാളിയുടെ ആത്മവിശ്വാസത്തിന് പുതിയ കരുത്ത്; വികസനക്കുതിപ്പിന് ബിജെപി

വികസിത കേരളം: മലയാളിയുടെ ആത്മവിശ്വാസത്തിന് പുതിയ കരുത്ത്; വികസനക്കുതിപ്പിന് ബിജെപി

“വികസിത കേരളം” എന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുളള ബിജെപിയുടെ പ്രകടന പത്രിക. ഓരോ കുടുംബത്തിനും അന്തസ്സും സുരക്ഷയും ദൈനംദിന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള മോചനവുമാണ് ലക്ഷ്യം. സംസ്ഥാനത്ത് ഏപ്രിൽ 9-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കാനിരിക്കെ പുറത്തിറക്കിയ പ്രകടന പത്രിക ഭക്ഷണം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് സമഗ്ര പിന്തുണ വാഗ്ദാനം ചെയ്യുന്നു. ക്ഷേമം സാർവത്രികമായി ഓരോ വീട്ടിലും എത്തണമെന്നതാണ് ബി‌ജെ‌പി നിലപാട്. കുടുംബങ്ങളെ നേരിട്ടുള്ള സാമ്പത്തിക പിന്തുണയിലൂടെ ശാക്തീകരിക്കാനാണ് പ്രകടനപത്രിക … Read more

കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

കേരളം മാറി, മാറ്റിയെടുത്തു; എല്ലാവരേയും ചേർത്ത് പിടിച്ച വികസനത്തിന്റെ പത്ത് വർഷങ്ങൾ

മെച്ചപ്പെട്ട ജീവിതാന്തരീക്ഷവും ജീവിതനിലവാരവും കേരളത്തില്‍ ലഭ്യമായിക്കഴിഞ്ഞുവെന്നാണ് പല സര്‍വ്വേകളും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്ന ഗതാഗതസംവിധാനങ്ങളും ഏതുതരത്തിലുള്ള വ്യവസായങ്ങള്‍ക്കും ചുവടുറപ്പിക്കാന്‍ അനുയോജ്യമായ പരിതസ്ഥിതിയും ചെറുപ്പക്കാരെ ആവേശം കൊള്ളിക്കുന്ന സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയും വിധത്തിലുള്ള ചെറുതും വലുതുമായ ജോലി സാധ്യതകളും മെച്ചപ്പെട്ട ആരോഗ്യ- വിദ്യാഭ്യാസ സംവിധാനങ്ങളും ഏതു പ്രതികൂലാവസ്ഥയിലും എല്ലാവിഭാഗം ആളുകളേയും ചേര്‍ത്തുപിടിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളും എല്ലാം കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സമാനതകളില്ലാത്ത രീതിയിലാണ് വളര്‍ന്നത്. ഇതൊക്കെ ഓരോരുത്തരുടേയും ജീവിതത്തില്‍ പ്രതിഫലിച്ചുകാണുന്നുവെന്നതാണ് സവിശേഷത. അടിസ്ഥാനരഹിതമായ … Read more

ഇരിട്ടി-മട്ടന്നൂർ റോഡിൽ അനധികൃത പാർക്കിങ്” ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു

ഇരിട്ടി-മട്ടന്നൂർ റോഡിൽ അനധികൃത പാർക്കിങ്” ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു

Kannur News: ഇരിട്ടി-മട്ടന്നൂർ റോഡിൽ ഇരിട്ടി ടൗൺ മുതൽ കീഴൂർ ടൗൺ വരെയുള്ള ജനത്തിരക്കേറിയ റോഡിന്റെ ഇരുവശവും അലക്ഷ്യമായും അനധികൃതമായും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു. ഇരിട്ടി പാലം മുതൽ കീഴൂർ ടൗൺ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തോളമുള്ള റോഡരികിലാണ് ഇരുവശങ്ങളിലുമായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. അലക്ഷ്യമായി റോഡിലും റോഡരികിൽ നടപ്പാതയോട് ചേർന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യേന അപകടങ്ങൾക്കിടയാക്കുന്നതായും ഇതുവഴിയുള്ള കാൽനടക്കാർക്കും പ്രയാസം നേരിടുന്നതായും നാട്ടുകാർ പറയുന്നു. ഇതുമൂലം … Read more

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി: അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ പുതിയ ഫോട്ടോ !

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി: അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ പുതിയ ഫോട്ടോ !

ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു … Read more

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

Kannur News: കണ്ണൂർ: ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പിലോട് നിർമ്മാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. മുതുകുറ്റി ആശാരിമെട്ടയിലെ പുതുതായി നിർമ്മിക്കുന്ന പ്രിയദർശിനി മന്ദിരത്തിനു നേരെയാണ് ഇന്ന് പുലർച്ചെ ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ഉഗ്രസ്ഫോടനത്തിൽ കെട്ടിടത്തിന് ഉള്ളിൽ കേട് പാട് പറ്റി. അകത്ത് ഉണ്ടായിരുന്ന ഫർണ്ണിച്ചറുകളും തകർന്നു.അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം നടന്നത്. ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.