കാട്ടുപന്നി ശല്യത്തിനറുതി; ഓടിയെത്തും കർഷക രക്ഷാസേന
ശ്രീകണ്ഠപുരം: കാട്ടുപന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്ന മലയോര കർഷകർക്ക് ശുഭപ്രതീക്ഷ. പന്നികളെ ഇല്ലാതാക്കാൻ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കൃഷിയിടങ്ങളിൽ ഇനി കർഷക രക്ഷാസേനയെത്തും. കാട്ടുപന്നി ശല്യം കാരണം മലമടക്കുകളിൽ കാർഷിക വിളകളുടെ ഉൽപാദനത്തിൽ വൽതോതിൽ കുറവുണ്ടാവുകയും ഇതോടെ കർഷകർ കൃഷി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകർക്കനുകൂലമായി സർക്കാർ ഉത്തരവുണ്ടായത്. നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം … Read more