പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; പഴശ്ശി മെയിൻ കനാൽ തുറന്ന് വെള്ളമൊഴുക്കി
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിന്റെ മൂന്ന് ഷട്ടറുകളും തുറന്നതോടെ ഒരു പതിറ്റാണ്ടിന് ശേഷം പഴശ്ശി മെയിൻ കനാൽ വഴി വെള്ളം കുതിച്ചൊഴുകി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ വെള്ളമൊഴുക്കൽ കരുതിയതിലും വേഗം കൈവരിച്ചത് അധികൃതരിലും പ്രതീക്ഷ പകർന്നു. ബുധനാഴ്ച രാവിലെ 10നാണ് പഴശ്ശി ജലാശയത്തിൽ നിന്നും കനാലിലേക്ക് തുറക്കുന്ന ഷട്ടറുകൾ അധികൃതർ ഉയർത്തിയത്. 2012ലെ പ്രളയത്തിൽ തകർന്ന 46.5 കിലോമീറ്റർ ദൂരം വരുന്ന കനാൽ കോടികൾ മുടക്കി നവീകരിച്ച ശേഷമുള്ള ആദ്യ പരീക്ഷണമാണ് ഇന്നലെ നടന്നത്. രാവിലെ 9.45ന് … Read more