സർക്കാർ പരിപാടി വേദിയിൽ മുഖ്യമന്ത്രിക്കൊപ്പം സി.പി.എം ജില്ല സെക്രട്ടറി; രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് അനാവശ്യ വിവാദമെന്ന് കെ.കെ. രാഗേഷ്
കണ്ണൂർ: സംസ്ഥാന സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് വേദിയിൽ ഇരുന്നതിൽ വിവാദം. മുഴപ്പിലങ്ങാട്-ധർമടം ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് കെ.കെ. രാഗേഷ് വേദിയിൽ ഇരുന്നത്. നോട്ടീസിൽ രാഗേഷിന്റെ പേരുണ്ടായിരുന്നില്ല. ക്ഷണിക്കപ്പെടാതെ വേദിയിലിരുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. വേദിയിൽ ഇരുന്നത് മഹാപരാധമല്ലെന്നും രാജീവ് ചന്ദ്രശേഖറിനെ വെള്ള പൂശാനാണ് തന്റെ പേരിലുള്ള അനാവശ്യ വിവാദമെന്നും കെ.കെ. രാഗേഷ് പറഞ്ഞു. മുന്‍ ജനപ്രതിനിധിയെന്ന നിലയിലാണ് പരിപാടിയിൽ പങ്കെടുത്തത്. മുഖ്യമന്ത്രി … Read more