മരണമുനമ്പായി ആറളം പുനരധിവാസ മേഖല
കേളകം: ആറളം പുനരധിവാസമേഖല ആദിവാസികളുടെ ജീവനെടുക്കുന്ന മരണമേഖലയായിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കാട്ടാനയുടെ കലിയിൽ പൊലിഞ്ഞത് 14 ജീവനുകളാണ്. അംഗഭംഗം വന്നവരും മരിക്കാതെ മരിച്ചു ജീവിക്കുന്നവരും ഏറെയുണ്ട്. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ആനകൾ അധിവസിക്കുന്ന ഇടമായി ആറളം ഫാം മാറിയിട്ടുണ്ട്. കൃത്യമായ കണക്കില്ലെങ്കിലും അമ്പതിലേറെ ആനകളാണ് ഫാം അധീന മേഖലയിലും പുനരധിവാസ മേഖലയിലുമുള്ളത്. വർഷം കഴിയുന്തോറും ഇവയുടെ എണ്ണവും ആക്രമണവും കൂടിവരുന്നുവെന്ന് ഇവിടെയുള്ളവർ പറയുന്നു. ഇവിടങ്ങളിൽനിന്ന് ആറളം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യസംഭവമായി മാറി. … Read more