‘കാസ മുസ്ലിം വിരോധം പരത്തുന്ന തീവ്ര ക്രിസ്ത്യൻ സംഘടന, ചില ബിഷപ്പുമാർ അവരുടെ വലയിൽ വീണു’ -എം.വി. ജയരാജൻ
തളിപ്പറമ്പ്: കടുത്ത മുസ്ലിം വിരോധം പരത്തുകയാണ് തീവ്ര ക്രിസ്ത്യൻ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) ചെയ്യുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. അപൂർവം ചില ബിഷപ്പുമാർ കാസയുടെ വലയിൽ വീണതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുസ്ലിംകളിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും എന്താണോ ചെയ്യുന്നത് അതാണ് ക്രിസ്ത്യൻ വിഭാഗത്തിൽ കാസയും ചെയ്തുകൊണ്ടിരിക്കുന്നത്. മലയോര മേഖലകളിലെ ക്രിസ്ത്യൻ വിഭാഗങ്ങളിൽ വർഗീയത പരത്തുകയാണ് കാസ. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നം ക്രിസ്ത്യൻ-മുസ്ലിം പ്രശ്നമായാണ് കാസ … Read more