Mon. Nov 25th, 2024

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; പഴശ്ശി മെയിൻ കനാൽ തുറന്ന് വെള്ളമൊഴുക്കി

പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; പഴശ്ശി മെയിൻ കനാൽ തുറന്ന് വെള്ളമൊഴുക്കി

ഇ​രി​ട്ടി: പ​ഴ​ശ്ശി പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലി​ന്റെ മൂ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ന്ന​തോ​ടെ ഒ​രു പ​തി​റ്റാ​ണ്ടി​ന് ശേ​ഷം പ​ഴ​ശ്ശി മെ​യി​ൻ ക​നാ​ൽ വ​ഴി വെ​ള്ളം കു​തി​ച്ചൊ​ഴു​കി. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ വെ​ള്ള​മൊ​ഴു​ക്ക​ൽ ക​രു​തി​യ​തി​ലും വേ​ഗം കൈ​വ​രി​ച്ച​ത് അ​ധി​കൃ​ത​രി​ലും പ്ര​തീ​ക്ഷ പ​ക​ർ​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10നാ​ണ് പ​ഴ​ശ്ശി ജ​ലാ​ശ​യ​ത്തി​ൽ നി​ന്നും ക​നാ​ലി​ലേ​ക്ക് തു​റ​ക്കു​ന്ന ഷ​ട്ട​റു​ക​ൾ അ​ധി​കൃ​ത​ർ ഉ​യ​ർ​ത്തി​യ​ത്. 2012ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന 46.5 കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന ക​നാ​ൽ കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ പ​രീ​ക്ഷ​ണ​മാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. രാ​വി​ലെ 9.45ന് ​ക​നാ​ലി​ലേ​ക്കു​ള്ള മൂ​ന്ന് ഷ​ട്ട​റു​ക​ളും 10 സെ​ന്റീ​മീ​റ്റ​ർ വീ​ത​മാ​ണ് തു​റ​ന്ന​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ർ കൊ​ണ്ട് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ള​രെ വേ​ഗ​ത്തി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ വെ​ള​ളം ഒ​ഴു​കി​യെ​ത്തി. പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വെ​ളി​യ​മ്പ്ര ട​ണ​ലി​ലേ​ക്ക് വെ​ള്ളം കു​തി​ച്ചെ​ത്തി​യ​തോ​ടെ നേ​ര​ത്തേ പ​ത്ത് സെ​ന്റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ മൂ​ന്ന് ഷ​ട്ട​റു​ക​ളും 20 സെ​ന്റീ​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി​യ​തോ​ടെ ഒ​ഴു​ക്കി​ന് ഏ​റെ ശ​ക്തി കൂ​ടി.

ക​ഴി​ഞ്ഞ ത​വ​ണ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ക​നാ​ലി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കി​യ​പ്പോ​ൾ 13 .5 കി​ലോ​മീ​റ്റ​ർ വെ​ള്ളം എ​ത്താ​ൻ ഒ​രാ​ഴ്ച​യോ​ളം എ​ടു​ത്തി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ ആ​ദ്യ ദി​നം ത​ന്നെ 24 മ​ണി​ക്കൂ​ർ കൊ​ണ്ട് 15 കി​ലോ​മീ​റ്റ​ർ എ​ങ്കി​ലും വെ​ള്ള​മെ​ത്തി​ക്കാ​ൻ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ർ.എ​ന്നാ​ൽ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും മ​റി​ക​ട​ന്നു​കൊ​ണ്ടു​ള്ള ജ​ല​പ്ര​വാ​ഹ​മാ​ണ് ഇ​പ്പോ​ൾ ആ​ദ്യ ദി​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ആ​ദ്യ ആ​റു മ​ണി​ക്കൂ​റി​ൽ ത​ന്നെ ജ​ല​മൊ​ഴു​ക്ക് പ​ത്ത് കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടു​ക​ഴി​ഞ്ഞു. പ​ഴ​ശ്ശി പ​ദ്ധ​തി മു​ത​ൽ പ​റ​ശ്ശി​നി​ക്ക​ട​വ് നീ​ർ​പ്പാ​ലം വ​രെ​യു​ള്ള 46.5 കി​ലോ​മീ​റ്റ​ർ വെ​ള്ളം എ​ത്തു​ന്ന​തി​ന് കു​റ​ഞ്ഞ​ത് ഏ​ഴ് ദി​വ​സ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു​കൊ​ണ്ട് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യോ​ടെ 25 കി​ലോ​മീ​റ്റ​റെ​ങ്കി​ലും പി​ന്നി​ടു​ക​യും മൂ​ന്ന് ദി​വ​സം കൊ​ണ്ട് പ​റ​ശ്ശി​നി​ക്ക​ട​വ് നീ​ർ​പ്പാ​ലം എ​ന്ന ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തും എ​ന്ന​താ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി 16 വ​ർ​ഷം മു​മ്പ് 2008ൽ ​മെ​യി​ൻ ക​നാ​ൽ വ​ഴി വെ​ള​ളം ഒ​ഴു​ക്കി​യ​പ്പോ​ൾ പ​റ​ശ്ശി​നി​ക്ക​ട​വ് നി​ർ​പ്പാ​ലം വ​രെ എ​ത്താ​ൻ ഏ​ഴ് ദി​വ​സം വേ​ണ്ടി വ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം മാ​ഹി ഉ​പ ക​നാ​ൽ വ​ഴി പാ​ത്തി​പ്പാ​ലം വ​രെ​യു​ള്ള 16 കി​ലോ​മീ​റ്റ​റും വ്യാ​ഴാ​ഴ്ച​യോ​ടെ പി​ന്നി​ടും എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

പ​ഴ​ശ്ശി ജ​ല​സേ​ച​ന വി​ഭാ​ഗം സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ എ​സ്.​കെ. ര​മേ​ശ​ൻ, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ജ​യ​രാ​ജ​ൻ കാ​ണി​യേ​രി, അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ കെ. ​സ​ന്തോ​ഷ്, അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ എ​സ്. സി​യാ​ദ്, പി.​വി. മ​ഞ്ജു​ള, പ്രൊ​ജ​ക്റ്റ് ഡി​വി​ഷ​ൻ ക​ണ്ണൂ​ർ, സ​ബ് ഡി​വി​ഷ​ൻ, സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഇ​രി​ട്ടി ന​ഗ​ര​സ​ഭ അം​ഗം എം. ​ബ​ഷീ​ർ എ​ന്നി​വ​രും ജ​ല​മൊ​ഴു​ക്ക​ൽ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!