മട്ടന്നൂര്‍: ഏഴു വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10 വര്‍ഷം തടവും പിഴയും. 90,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോളാരി സ്വദേശി അബ്ദുൽ ഖാദര്‍ (63) എന്നയാളെയാണ് മട്ടന്നൂര്‍ അതിവേഗ പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.