Thu. Nov 21st, 2024

കെ. സുധാകരന് കലാലയങ്ങളിൽ ആ​വേ​ശ സ്വീകരണം

കെ. സുധാകരന് കലാലയങ്ങളിൽ ആ​വേ​ശ സ്വീകരണം

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യാ​യ പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ യു​വ​ത്വ​ത്തി​ന്റെ സ്പ​ന്ദ​നം തൊ​ട്ട​റി​ഞ്ഞ് ക​ണ്ണൂ​ര്‍ പാ​ര്‍ല​മെ​ന്റ് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര്യ​ട​നം. ആ​വേ​ശ​ത്തോ​ടെ​യാ​ണ് കെ. ​സു​ധാ​ക​ര​നെ വി​ദ്യാ​ർ​ഥി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ഉ​ളി​യി​ല്‍ ഐ​ഡി​യ​ല്‍ അ​റ​ബി​ക് കോ​ള​ജ്, സു​ന്നി മ​ജ്‍ലി​സ് ഉ​ളി​യി​ല്‍, ഇ​രി​ട്ടി എം.​ജി, എം.​ജി ഐ.​ടി.​ഐ, പ്ര​ഗ​തി കോ​ള​ജ് ഇ​രി​ട്ടി, കു​ന്നോ​ത്ത് ഐ.​എ​ച്ച്.​ആ​ര്‍.​ഡി, ഡോ​ണ്‍ബോ​സ്‌​കോ കോ​ള​ജ് അ​ങ്ങാ​ടി​ക്ക​ട​വ്, വീ​ര്‍പ്പാ​ട് എ​സ്.​എ​ന്‍ കോ​ള​ജ്, എ​ട​ത്തൊ​ട്ടി ഡി ​പോ​ള്‍ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചും വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​മു​ള്ള കെ. ​സു​ധാ​ക​ര​ന്റെ പ്ര​ചാ​ര​ണം.

സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പി​ന്‍വാ​തി​ല്‍ നി​യ​മ​ന​വും ന​ട​ത്തി യു​വ​ത്വ​ത്തെ വ​ഞ്ചി​ച്ച എ​ൽ.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​നെ​തി​രാ​യ യു​വ​ജ​ന​രോ​ഷം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. സ​ണ്ണി ജോ​സ​ഫ് എം.​എ​ൽ.​എ, ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, അ​ഡ്വ. റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍, സാ​ജു യോ​മ​സ്, പി.​എ. ന​സീ​ര്‍, പി.​കെ. ജ​നാ​ർ​ദ​ന​ന്‍, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ. ​വേ​ലാ​യു​ധ​ൻ, ഇ​മ്പാ​ന്‍ ഹം​സ, സി. ​അ​ഷ​റ​ഫ്, പി.​വി. നി​ധി​ന്‍, പി. ​കു​ട്ടി​യ​പ്പ മാ​സ്റ്റ​ര്‍, ജു​ബി​ലി ചാ​ക്കോ, പൂ​ക്കോ​ത്ത് അ​ബൂ​ബ​ക്ക​ര്‍, സു​രേ​ഷ് ചാ​ലാ​റ​ത്ത്, സി. ​ഹ​രി​ദാ​സ​ന്‍, കെ. ​ശ​ഫാ​ഫ്, സ​മീ​ർ പു​ന്നാ​ട് തു​ട​ങ്ങി​യ​വ​ര്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!