ചൊക്ലി: വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ കേസിൽ യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അണിയാരത്തെ വി.കെ. സ്മിൻതേഷിനെ (മുത്തു -39) ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തു.
2019 മേയ് 23 നാണ് കേസിനാസ്പദമായ സംഭവം. വടക്കെ കൊയപ്പാൾ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും ഗൃഹനാഥയായ മഹിജയെ അടിച്ചു പരിക്കേൽപിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ചൊക്ലി പൊലീസ് ഇൻസ്പെക്ടർ പി. പ്രമോദിന്റെയും എസ്.ഐ ആർ.എസ്. രഞ്ജുവിന്റെയും നേതൃത്വത്തിലാണ് അറസ്റ്റ്. ചൊക്ലി, പാനൂർ സ്റ്റേഷനുകളിലായി സാമൂഹ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷം പരത്തുന്ന ശബ്ദ സന്ദേശം അയച്ചതുൾപ്പെടെ ഒമ്പത് കേസുകളിൽ പ്രതിയാണ് സ്മിതേഷ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.