കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ

ശ്രീകണ്ഠപുരം: കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി നെല്ലിക്കുന്നിലെ തച്ചനാനിക്കല്‍ സെബാസ്റ്റ്യനെയാണ് (31) ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാര്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10.30ഓടെ ചുഴലി വില്ലേജ് ഓഫിസിന് മുന്നിലെ റോഡില്‍ ഇയാള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

ഒമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പലയിടങ്ങളിലും കഞ്ചാവ് വിൽപന നടത്തി തിരിച്ചുവരുകയായിരുന്നു സെബാസ്റ്റ്യനെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ വ്യക്തമായി. കാറും കസ്റ്റഡിയിലെടുത്തു.

sreekandapuram-crime-news

Leave a Comment