പയ്യന്നൂർ : പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിന്റെ ശതാബ്ദി , ഹരിജൻ സേവാ സംഘ് നവതി ആഘോഷങ്ങളുടെ വിളംബര യാത്ര നാളെ സ്വാമി ആനന്ദതീർത്ഥാശ്രമത്തിൽ നിന്ന് ആരംഭിക്കും.ശബരി ആശ്രമത്തിലെ അന്തേവാസിയായിരിക്കെ അയിത്തത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച സ്വാമി ആനന്ദതീർത്ഥന്റെ സമാധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചക്ക് 2 ന് ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ: എൻ.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും.
സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ മുഖ്യാതിഥിയായിരിക്കും. ഹരിജൻ സേവാ സംഘ് പ്രസിഡന്റും യാത്രാ ക്യാപ്പ്റ്റനുമായ ഡോ: എൻ.എൻ. ഗോപാലകൃഷ്ണൻ നായർ യാത്രാ സന്ദേശം നൽകും. സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതം പറയും. യാത്രാ സ്വീകരണത്തിന്റെ ഭാഗമായി 21 ന് വൈകീട്ട് 3ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുന്ന സെമിനാറിൽ ‘ സ്വാമി ആനന്ദ തീർത്ഥന്റെ അയിത്തോച്ചാടന സഹനങ്ങൾ ‘ എന്ന വിഷയം ഡോ: പി.പ്രജിത അവതരിപ്പിക്കും.