ഇരിട്ടി: വീട്ടുമുറ്റത്തെത്തിയ കുറുനരി കുടുംബത്തെ ആശങ്കയിലാഴ്ത്തി. അത്തിതട്ടിലെ ബിജോയിയുടെ വീട്ടുമുറ്റത്താണ് കുറുനരിയെ കാണപ്പെട്ടത്. രാവിലെ വളര്‍ത്ത് നായയുടെ കുരകേട്ട് ഉണർന്നപ്പോൾ വീട്ടുമുറ്റത്ത് കുറുനരിയെ കാണുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
വീട്ടുകാരെ കണ്ടിട്ടും കുറുനരി പോകാത്തതിനെ തുടർന്ന് ഓടിച്ച് വിടാന്‍ ശ്രമങ്ങൾ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. അവശതയിലായിരുന്ന കുറുനരി വീട്ടുമുറ്റത്തുതന്നെ കിടന്നു.ഒടുവില്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഇരിട്ടി ഫോറസ്റ്റര്‍ കെ. ജിജിലിന്റെ നേതൃത്വത്തില്‍ ബീറ്റ് ഫോറസ്റ്റര്‍ ഷിജില്‍, വനംവകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗങ്ങളായ ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍ എന്നിവരടക്കമുള്ള സംഘം സ്ഥലത്തെത്തി കുറുനരിയെ കൊണ്ടുപോകുകയായിരുന്നു.