Sat. Nov 23rd, 2024

മാഹിയിൽ 16ന് വ്യാപാരബന്ദ്

മാഹിയിൽ 16ന് വ്യാപാരബന്ദ്

മാ​ഹി: ന​ഗ​ര​സ​ഭ​യി​ൽ സ്ഥി​രം ക​മീ​ഷ​ണ​റെ നി​യ​മി​ക്കാ​ത്ത​തി​ലും യൂ​സ​ർ ഫീ​യു​ടെ പേ​രി​ൽ ന​ട​ത്തു​ന്ന കൊ​ള്ള​യി​ലും പ്ര​തി​ഷേ​ധി​ച്ച് മാ​ഹി​യി​ൽ 16ന് ​വ്യാ​പാ​ര​ബ​ന്ദ് ന​ട​ത്തു​മെ​ന്ന് മാ​ഹി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ.​അ​നി​ൽ​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.

ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ വ്യാ​പാ​രി​ക​ൾ ന​ഗ​ര​സ​ഭ​യി​ൽ എ​ത്തു​മ്പോ​ൾ മി​ക്ക​വാ​റും ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ധി​യി​ൽ ആ​യി​രി​ക്കും. ഇ​തു​വ​രെ​യാ​യി​ട്ടും ന​ൽ​കാ​ത്ത ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​യും ഈ ​വ​ർ​ഷ​ത്തെ​യും വ്യാ​പാ​ര ലൈ​സ​ൻ​സു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​ക​ണം. ജ​ന​ന​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​ൻ ക​മീ​ഷ​ണ​റു​ടെ അ​ഭാ​വ​ത്തി​ൽ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​യു​ന്നി​ല്ല.

അ​തി​നാ​ൽ ന​ഗ​ര​സ​ഭ​യി​ൽ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണം. ബൈ​പാ​സ് തു​റ​ന്ന​തോ​ടെ മാ​ഹി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​യെ​ങ്കി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല. അ​തി​നാ​ൽ മാ​ഹി മൈ​താ​നം, ഫി​ഷ​റീ​സ് കോ​മ്പൗ​ണ്ട്, ഹാ​ർ​ബ​ർ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ൾ വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന് വേ​ണ്ടി തു​റ​ന്ന് കൊ​ടു​ക്ക​ണം. വ്യാ​പാ​രി​ക​ൾ നേ​രി​ടു​ന്ന ഇ​ത്ത​രം പ്ര​യാ​സ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നാ​ണ് വ്യാ​പാ​ര​ബ​ന്ദ് ന​ട​ത്തു​ന്ന​ത്.

മാ​ഹി​യി​ൽ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ഭ​ര​ണ കൂ​ടം മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സി​നി​മാ നി​ർ​മാ​താ​ക്ക​ൾ മാ​ഹി​യി​ലെ​ത്തു​മ്പോ​ൾ 25,000 രൂ​പ​യാ​ണ് ദി​നേ​ന ഈ​ടാ​ക്കു​ന്ന​ത്. 100 ഓ​ളം ആ​ളു​ക​ൾ സി​നി​മാ ഷൂ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ഹി മേ​ഖ​ല​യി​ൽ എ​ത്തു​മ്പോ​ൾ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​ഹി​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രു​മാ​നം കി​ട്ടു​ന്ന​ത് ഭീ​മ​മാ​യ ഫീ​സ് പേ​ടി​ച്ച് സി​നി​മ നി​ർ​മാ​താ​ക്ക​ൾ മാ​ഹി​യെ ഒ​ഴി​വാ​ക്കി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​വു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജു കാ​നം, ഷാ​ജി പി​ണ​ക്കാ​ട്ട് കെ.​കെ. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!