പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വ‍ഴിയാത്രക്കാരി മരിച്ചു

കണ്ണൂർ: പൊലീസുകാരൻ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വ‍ഴിയാത്രക്കാരി മരിച്ചു. മുണ്ടേരി സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്.

കണ്ണൂർ ഏച്ചൂരിലാണ് സംഭവം നടന്നത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ ലീതേഷ് ആണ് കാർ ഓടിച്ചിരുന്നത്. 

റോഡിന്‍റെ സമീപത്തെ നടപ്പാതയോട് ചേർന്ന് നടന്നു പോവുകയായിരുന്ന ബീനയെ നിയന്ത്രണംവിട്ട കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബീന തെറിച്ചുവീണു. 

Leave a Comment