Fri. Nov 1st, 2024

പീഡനം; വെൽനെസ് കേന്ദ്രം ഉടമ അറസ്റ്റിൽ

പീഡനം; വെൽനെസ് കേന്ദ്രം ഉടമ അറസ്റ്റിൽ

പ​യ്യ​ന്നൂ​ർ: ഫി​സി​യോ​തെ​റപ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സ്ഥാ​പ​ന ഉ​ട​മ അ​റ​സ്റ്റി​ൽ. പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​ത്തെ ആ​രോ​ഗ്യ വെ​ൽ​നെസ് ക്ലി​നി​ക് -ജിം ​ഉ​ട​മ ശ​ര​ത് ന​മ്പ്യാ​ർ (42) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഫി​സി​യോ​തെ​റപ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ചി​കി​ത്സ​ക്കി​ടെ മു​റി അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ​ശേ​ഷ​മാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് യു​വ​തി പ​യ്യ​ന്നൂ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ശ​ര​ത് ന​മ്പ്യാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​തി​യെ പ​യ്യ​ന്നൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.

പ്രതിയുടെ സ്ഥാപനം അടിച്ചുതകർത്തു; അഞ്ചുപേർ അറസ്റ്റിൽ

പ​യ്യ​ന്നൂ​ർ: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ പ​യ്യ​ന്നൂ​രി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ സ്ഥാ​പ​നം അ​ടി​ച്ചു ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോടെ​യാ​ണ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ വെ​ൽ​നെ​സ് ക്ലി​നി​ക്, ഫി​റ്റ്ന​സ് ആ​ൻ​ഡ് ജിം ​എ​ന്ന സ്ഥാ​പ​നം ഒ​രു സം​ഘ​മാ​ളു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ആക്ര​മണം.

സം​ഘ​ടി​ച്ചെ​ത്തി​യ സം​ഘം സ്ഥാ​പ​ന​വും അ​ക​ത്തെ വി​ല​പി​ടി​പ്പു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പ്ര​തി​ക​ളി​ൽ ചി​ല​രെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. ക​ണ്ടോ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ക​ബി​ൽ, ശ്യാം, ​ലി​ഗി​ൻ, അ​ഖി​ൽ, ഷാ​നു എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.​

പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​ൻ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് പ്രതികളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മു​മ്പ് രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യും സ്ഥാ​പ​നം അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു.

പ്ര​തി​ക്ക് ഫി​സി​യോതെ​റപ്പി ചി​കി​ത്സ ന​ട​ത്താ​ൻ യോ​ഗ്യ​ത​യി​ല്ല

പ​യ്യ​ന്നൂ​ർ: ആ​രോ​ഗ്യ വെ​ൽ​നെസ് ക്ലി​നി​ക്, ഫി​റ്റ്ന​സ് ആ​ൻഡ് ജിം ​എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ ശ​ര​ത് ന​മ്പ്യാ​ർ​ക്ക് ഫി​സി​യോതെ​റ​പ്പി ചി​കി​ത്സ ന​ട​ത്താ​നു​ള്ള യോ​ഗ്യ​ത​യി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫി​സി​യോ​തെ​റപ്പി​റ്റ്സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ൽ പ്ര​തി ഫി​സി​യോ​തെ​റ​പ്പി​സ്റ്റ് ആ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഇ​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്.

ദേ​ശീ​യ അ​ലൈ​ഡ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ കൗ​ൺ​സി​ൽ മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത പ്ര​തി​ക്കി​ല്ല. രാ​ഷ്ട്രീ​യ ബ​ന്ധം ഉ​പ​യോ​ഗി​ച്ച് പ​ല​പ്പോ​ഴും ഐ.​എ.​പി ന​ൽ​കി​യ പ​രാ​തി​ക​ൾ പ്ര​തി ഒ​തു​ക്കിത്തീ​ർ​ക്കു​ക​യാ​യി​രു​ന്നു.​വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റെ​ജി​ൽ മൂ​കാ​യി, അ​നീ​സ് മു​ഹ​മ്മ​ദ്, മു​സ​ഫ​ർ മു​ഹ​മ്മ​ദ്, സു​ബീ​ഷ്, എ.​വി. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!