കേളകം: മധ്യവയസ്കനെ കടമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെ (50)യാണ് ചൊവ്വാഴ്ച വൈകീട്ടോടെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട് സ്വദേശി പുത്തൻ വീട്ടിൽ പ്രേംജിത്തിനെ കേളകം പൊലീസ് അറസ്റ്റുചെയ്തു.
വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചാണപ്പാറയിലെ മുളക്കൽ ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബാബുവും പ്രേംജിത് ലാലും അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്നത്. തലക്ക് കല്ലുകൊണ്ട് അടിയേറ്റ് മരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേളകം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി.