പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ചാച്ചാജി വാര്‍ഡ് പൊളിക്കുന്നതിന് ജില്ല കലക്ടറുടെ വിലക്ക്. വാര്‍ഡിൽ ധനകാര്യ സ്ഥാപനം നടത്താനുള്ള സി.പി.എം സൊസൈറ്റിയുടെ ശ്രമമാണ് അടുത്ത ആശുപത്രി മാനേജിങ് കമ്മറ്റി യോഗം ചേരുന്നതുവരെ എച്ച്.എം.സി ചെയര്മാന് കൂടിയായ കണ്ണൂര്‍ കലക്ടര്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയത്.
1960ല്‍ സ്വാതന്ത്ര്യ സമരസേനാനി കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മക്കായി പണിത ചാച്ചാജി വാര്‍ഡാണ് സി.പി.എം സൊസൈറ്റിയായ പാംകോസ് പുതുക്കി പണിയുന്നത്. യു.ഡി.എഫ് നേതൃത്വത്തില്‍ ഇതിനെതിരെ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് കലക്ടർ ഇടപെട്ടത്.