Sat. Nov 23rd, 2024

അപകടക്കെണിയായി സർവിസ് റോഡുകൾ

അപകടക്കെണിയായി സർവിസ് റോഡുകൾ

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് സ​ർ​വി​സ് റോ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വാ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. നി​ട്ടൂ​ർ ബാ​ല​ത്തി​ൽ സ​ർ​വി​സ് റോ​ഡി​ൽ ത​ല​ശ്ശേ​രി മു​ബാ​റ​ക്ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി പാ​റാ​ൽ സ്വ​ദേ​ശി പി.​പി. ഹ​യാ​ൻ ഫാ​ദി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് മ​രി​ച്ച സം​ഭ​വ​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്. കൊ​ള​ശ്ശേ​രി ബാ​ലം സ​ർ​വി​സ് റോ​ഡി​ൽ 100 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

ടോ​ൾ​വെ​ട്ടി​ക്കാ​ൻ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ർ​വി​സ് റോ​ഡ് വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡി​ന്റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ബൈ​പാ​സി​ന്റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് എ​ട്ട് മാ​സം പി​ന്നി​ടു​മ്പോ​ഴും സ​ർ​വി​സ് റോ​ഡി​ന്റെ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ലാ​ണ്. പെ​രി​ങ്ക​ളം, ഇ​ല്ല​ത്ത് താ​ഴെ, പാ​റാ​ൽ, ചോ​നാ​ടം- കൊ​ള​ശ്ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഇ​നി​യും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കാ​ണ് സ​ർ​വി​സ് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന​ല്ലാ​തെ ഒ​രു പ്ര​വ​ർ​ത്ത​ന​വും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ല.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!