പരിയാരം: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ. ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍ (83) നിര്യാതനായി. മാടായി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
പി.കെ. സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. സഹോദരങ്ങൾ: ഇ. ബാലന് നമ്പ്യാര്‍ (റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്), പരേതനായ ഇ.നാരായണൻ നമ്പ്യാർ (മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്).
