അണ്ടലൂർ : അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് വ്യാഴാഴ്ച മുതൽ തിങ്കൾ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് ആറുമുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പിണറായി, പാറപ്രം ഭാഗത്തുനിന്ന് വരുന്നവർ മോസ്കോ നഗറിനു സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിലും കിഴക്കേ പാലയാട് കൈരളി വായനശാല വഴി വരുന്നവർ അണ്ടലൂർ കള്ളുഷാപ്പിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിലും വാഹനം നിർത്തണം.
ചിറക്കുനി ഭാഗത്തുനിന്ന് വരുന്നവർ പൂവാടൻ പ്രകാശൻ സ്മാരകത്തിന് സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും മേലൂരിൽനിന്ന് സർവകലാശാല കേന്ദ്രം വഴി വരുന്നവർ അണ്ടലൂർ ബാലവാടിക്ക് സമീപവും വാഹനങ്ങൾ നിർത്തണം. കോളാട് പാലം വഴി വരുന്നവർ മാടക്കൽ ഗ്യാസ് ഏജൻസിക്ക് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിലും വാഹനങ്ങൾ നിർത്തണം. കോളാട് പാലം വഴി വരുന്ന വാഹനങ്ങളും മേലൂർ, സർവകലാശാല കേന്ദ്രം വഴി വരുന്ന വാഹനങ്ങളും ഗുംട്ടി മുക്ക്, മേലൂർ കള്ളുഷാപ്പ് വഴി പാറപ്രം പുതിയ പാലം വഴിയാണ് തിരികെ പോകേണ്ടത്.
അണ്ടലൂർക്കാവ് വഴി സർവീസ് നടത്തുന്ന ബസുകൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ വൈകിട്ട് ആറുമുതൽ പുലർച്ചെ നാലുവരെ ചിറക്കുനിയിൽ ആളെ ഇറക്കി തിരിച്ചുപോകേണ്ടതാണ്. ക്ഷേത്രഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല.