തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

തലശ്ശേരി ജനറൽ ആശുപത്രി അത്യാഹിത വിഭാഗം ഇന്ന് തുറക്കും

ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക രീ​തി​യി​ൽ സ​ജ്ജീ​ക​രി​ച്ച അ​ത്യാ​ഹി​ത വി​ഭാ​ഗം തലശ്ശേരി: ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച അത്യാഹിതവിഭാഗം തിങ്കളാഴ്ച രാവിലെ 11ന് നിയമസഭ സ്‌പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ഷാഫി പറമ്പിൽ എം.പി മുഖ്യാതിഥിയാകും. വൻകിട ആശുപത്രികളെ വെല്ലുന്ന സൗകര്യങ്ങളുമായി അത്യാധുനിക ഉപകരണങ്ങളും ജീവൻരക്ഷാ സംവിധാനങ്ങളുമായാണ്‌ അത്യാഹിത വിഭാഗം സജ്ജീകരിച്ചത്‌. അഡ്‌മിഷൻ കൗണ്ടർ, റിസപ്‌ഷൻ, പൊലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാഷ്വാലിറ്റിയോട്‌ അനുബന്ധിച്ചുണ്ട്‌. … Read more

കടലിൽ മാലിന്യം തള്ളിയതിന് 10,000 രൂപ പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ

കടലിൽ മാലിന്യം തള്ളിയതിന് 10,000 രൂപ പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ

ത​ല​ശ്ശേ​രി: പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് പി​ഴ ചു​മ​ത്തി ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ. മാ​ലി​ന്യം ക​ട​ലി​ലേ​ക്ക് നി​ക്ഷേ​പി​ച്ച​തി​ന് റൊ​ട്ടാ ബീ​ച്ച് ക്ല​ബ്‌ (ചാ​യ സ്പോ​ട്ട്) സ്ഥാ​പ​ന​ത്തി​നാ​ണ് ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ 10,000 രൂ​പ പി​ഴ ചു​മ​ത്തി​യ​ത്. കെ.​എം ആ​ക്ട് 340 പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലും ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റു​ക​ൾ, ഗ്ലാ​സു​ക​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ … Read more

ജീവനക്കാരുടെ കുറവ്; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം മുടങ്ങി

ജീവനക്കാരുടെ കുറവ്; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണം മുടങ്ങി

ത​ല​ശ്ശേ​രി: അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര മു​ത​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടു​വ​രെ ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ലെ ടി​ക്ക​റ്റ് കൗ​ണ്ട​ർ തു​റ​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ബ​ഹ​ളം വെ​ച്ചു. ആ​ർ.​പി.​എ​ഫ് ഇ​ട​പെ​ട്ടാ​ണ് കു​ഴ​പ്പം ഒ​ഴി​വാ​ക്കി​യ​ത്. രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി​ക്കെ​ത്തേ​ണ്ട​യാ​ൾ വ​ന്നി​ല്ല. പ​ക​ര​ക്കാ​ര​നെ നി​യോ​ഗി​ച്ച​തു​മി​ല്ല. ഇ​താ​ണ് ടി​ക്ക​റ്റ് വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. നി​ല​വി​ൽ ഏ​ഴു​പേ​രു​ടെ ഒ​ഴി​വു​ണ്ട്. ഇ​പ്പോ​ഴു​ള്ള​വ​ർ ഓ​വ​ർ ടൈം … Read more

വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

വനത്തിൽ ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും

തലശ്ശേരി: കോളയാട് വില്ലേജിലെ വനത്തിൽ ഒറ്റപ്പെട്ട പറക്കാട് പ്രദേശത്തെ 40ഓളം ആദിവാസി കുടുംബങ്ങളിലെ 100ഓളം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി തലശ്ശേരി തഹസിൽദാരും സംഘവും. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് വഴി വാഹന സൗകര്യമില്ലാത്ത കാട്ടിലൂടെ കഴിഞ്ഞ രണ്ടു ദിവസമായി ആറ് കിലോമീറ്ററോളം സഞ്ചരിച്ചാണ് തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ വേണ്ട നടപടി സ്വീകരിച്ചത്. ഡെപ്യൂട്ടി തഹസിൽദാർമാരായ വി. രാജേഷ്, കെ. രമേശൻ, ക്ലർക്കുമാരായ പ്രത്വിഷ്, ശരത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ആദിവാസി കുടുംബങ്ങൾക്കുള്ള 50 ഭക്ഷ്യക്കിറ്റ് വെള്ളിയാഴ്ച വിതരണം … Read more

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

ത​ല​ശ്ശേ​രി: എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു നാ​യ് പ​ത്തോ​ളം പേ​രെ ക​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ചു. ആ​റു​വ​യ​സ്സുകാ​രി മു​ത​ൽ 60കാ​ര​ന​ട​ക്ക​മു​ള്ള​വ​രെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി നാ​യ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്കും കാ​ലി​നും ഗു​ഹ്യ​ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ പ​രി​ക്കു​ക​ളു​മാ​യി പ​ത്തു പേ​രും ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി. യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി കൃ​ഷ്ണ​പു​രം പാ​ർ​വ​ണ (ആ​റ്), പാ​ർ​വ​ണ​യു​ടെ ഇ​ള​യ​മ്മ പ്രേ​മ​ജ (58), ചു​ങ്ക​ത്തെ വി​ജ​യ​ൻ (58), ഇ​ള​യ​ട​ത്ത് മു​ക്കി​ലെ ക​ണ്ണോ​ത്ത് വ​ലി​യ​പ​റ​മ്പി​ൽ അ​ന​ന്യ (15), പാ​ല​യാ​ട്ടെ പ​ത്മി​നി നി​വാ​സി​ൽ മ​ഹേ​ഷ് (50), ചോ​നാ​ടം അ​ണ്ടി​ക്ക​മ്പ​നി​ക്ക​ടു​ത്ത ക​ച്ച​വ​ട​ക്കാ​ര​ൻ … Read more

കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ത​ല​ശ്ശേ​രി: കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ല​ശ്ശേ​രി മ​ട്ടാ​മ്പ്രം സ്വ​ദേ​ശി കൊ​ള​ത്താ​യി വീ​ട്ടി​ൽ സു​നീ​റി​നെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് കാ​പ്പ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഇ​യാ​ൾ നാ​ട്ടി​ൽ എ​ത്തി​യ​ത്. കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​മ്പോ​ൾ നാ​ട്ടി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന ഉ​പാ​ധി​യി​ലാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ക​ണ്ണൂ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു​വ​ന്ന സ​മ​യ​ത്ത് പൊ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട സം​ഭ​വം ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് … Read more