Thu. Nov 21st, 2024

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. പിന്നാലെയാണ് കർഷകൻ ജീവനൊടുക്കിയതെന്നാണ് വിവരം.

ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് ആൽബർട്ട് രണ്ടു ലക്ഷത്തിലധികം രൂപയുടെ വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്‌തി നോട്ടീസ് വന്നിരുന്നു. ഇതേ തുടർന്നാണ് ആൽബർട്ട് ആത്‍മഹത്യ ചെയ്‌തത്. ഭാര്യ വൽസ പള്ളിയിൽ പോയ സമയത്താണ് സംഭവം. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന്. കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ ആൽബർട്ട്, 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡണ്ടായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!