Sun. Nov 24th, 2024

മലബാര്‍ കാന്‍സര്‍ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

മലബാര്‍ കാന്‍സര്‍ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

ത​ല​ശ്ശേ​രി: മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​റി​ൽ കി​ഫ്ബി ര​ണ്ടാം ഘ​ട്ട​ത്തി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 14 നി​ല ബ്ലോ​ക്കി​ന്റെ ക​ല്ലി​ട​ലും പൂ​ർ​ത്തി​യാ​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്‌​ഘാ​ട​ന​വും ശ​നി​യാ​ഴ്‌​ച ഉ​ച്ച​ക്ക് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. എം.​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, വി. ​ശി​വ​ദാ​സ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3 ടെ​സ്‌​ല എം.​ആ​ർ.​ഐ സ്‌​കാ​ന​ർ, ഡെ​ക്‌​സാ സ്‌​കാ​ന​ർ, ജെ​ർ​മേ​നി​യം -ഗാ​ലി​യം ജ​ന​റേ​റ്റ​ർ, ബ​യോ ഫീ​ഡ്ബാ​ക്ക് ഡി​വൈ​സ്, ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് എ​ന്നി​വ​യാ​ണ്‌ പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ൾ.

എം.​സി.​സി​യെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​ങ്കോ​ള​ജി സ​യ​ൻ​സ​സ് ആ​ന്റ് റി​സ​ർ​ച്ചാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്‌ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ നി​ർ​മാ​ണം.

എം.​സി.​സി​യി​ൽ ഉ​ട​ൻ ത​ന്നെ റോ​ബോ​ട്ടി​ക് സ​ർ​ജ​റി സ​ജ്ജ​മാ​കും. ക​ണ്ണി​ലെ അ​ർ​ബു​ദം ചി​കി​ത്സി​ക്കാ​നു​ള്ള ഒ​ക്യു​ലാ​ർ പ്ലാ​ക് ബ്രാ​ക്കി​തെ​റാ​പ്പി ചി​കി​ത്സ ന​ട​ത്തു​ന്ന രാ​ജ്യ​ത്തെ നാ​ലാ​മ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യാ​യി എം.​സി.​സി മാ​റി. കാ​ൻ​സ​ർ ചി​കി​ത്സ രം​ഗ​ത്ത്‌ കു​തി​പ്പാ​കു​ന്ന​താ​ണ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളെ​ന്ന്‌ എം.​സി.​സി ക്ലി​നി​ക്ക​ൽ ഹെ​മ​റ്റോ​ള​ജി-​മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ച​ന്ദ്ര​ൻ കെ. ​നാ​യ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ​ദ്ധ​തി​ക​ൾ ബൃ​ഹ​ത്തരം

കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണ് ‘ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫ് മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്റ​ർ’. പ​ദ്ധ​തി​ക്കാ​യി 406 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക -ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. 14 നി​ല​ക​ളു​ള്ള ആ​ശു​പ​ത്രി സ​മു​ച്ച​യ​ത്തി​ന് 5,52,000 അ​ടി വി​സ്തീ​ർ​ണ​മു​ണ്ട്. മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ്‌, ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്റ്‌, ബ​യോ​ഗ്യാ​സ്‌ പ്ലാ​ന്റ്‌ എ​ന്നി​വ​യും അ​നു​ബ​ന്ധ​മാ​യു​ണ്ടാ​വും. 11 അ​ത്യാ​ധു​നി​ക ഓ​പ​റേ​ഷ​ൻ തി​യറ്റ​റും ബോ​ൺ​മാ​രോ സ​ർ​ജ​റി വി​ഭാ​ഗ​വും 20ലേ​റെ സ്‌​പെ​ഷാ​ലി​റ്റി വ​കു​പ്പു​ക​ളും കെ​ട്ടി​ട​ത്തി​ൽ സ​ജ്ജീ​ക​രി​ക്കും. കി​ഫ്‌​ബി ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 100 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി.

3 ടെ​സ്‌​ല എം.​ആ​ർ.​ഐ സ്‌​കാ​ന​ർ

അ​ർബു​​ദ രോ​ഗ നി​ർ​ണ​യം കൃ​ത്യ​മാ​യി ന​ട​ത്താ​ൻ 3 ടെ​സ്‌​ല എം.​ആ​ർ.​ഐ സ്‌​കാ​ന​റി​ലൂ​ടെ സാ​ധി​ക്കും.പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്ന്‌ 18.50 കോ​ടി രൂ​പ ചെ​ല​വി​ലാ​ണി​ത്‌ സ്ഥാ​പി​ച്ച​ത്‌. എം.​സി.​സി​യി​ൽ നി​ല​വി​ൽ 1.5 ടെ​സ്‌​ല എം.​ആ​ർ.​ഐ സ്‌​കാ​ന​റാ​ണു​ള്ള​ത്‌.

കീ​മോ​തെ​റപ്പി​യും റേ​ഡി​യേ​ഷ​നും ക​ഴി​ഞ്ഞ്‌ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള രോ​ഗി​ക​ൾ​ക്ക്‌ അ​സ്ഥി ബ​ല​പ്പെ​ടു​ത്തു​ന്ന ചി​കി​ത്സ ന​ൽ​കാ​ൻ ഡെ​ക്‌​സ സ്‌​കാ​ന​ർ ​സം​വി​ധാ​നം ഒരു​ക്കും. നി​ല​വി​ൽ എം.​സി.​സി​യി​ൽ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന രോ​ഗി​ക​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്‌ അ​യ​ക്കു​ന്ന​ത്‌. 53.50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്‌ ഡെ​ക്‌​സാ സ്‌​കാ​ന​ർ സ്ഥാ​പി​ച്ച​ത്‌.

ജെ​ർ​മേ​നി​യം ഗാ​ലി​യം ജ​ന​റേ​റ്റ​ർ

പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റി​ന്റെ​യും ന്യൂ​റോ എ​ൻ​ഡോ​ക്രൈ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന കാ​ൻ​സ​റു​ക​ളു​ടേ​യും രോ​ഗ നി​ർ​ണ​യ​ത്തി​നാ​വ​ശ്യ​മാ​യ റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് 65 ല​ക്ഷം ചെ​ല​ഴി​ച്ചു​ള്ള ജെ​ർ​മേ​നി​യം ഗാ​ലി​യം ജ​ന​റേ​റ്റ​ർ. മ​റ്റ്‌ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ അ​പേ​ക്ഷി​ച്ച്‌ കൂ​ടു​ത​ൽ കൃ​ത്യ​ത​യി​ലും കു​റ​ഞ്ഞ ചെ​ല​വി​ലും രോ​ഗി​ക​ൾ​ക്ക്‌ ഈ ​സം​വി​ധാ​നം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. 40 രോ​ഗി​ക​ൾ ഇ​തി​ന​കം ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ബ​യോ ഫീ​ഡ്‌​ബാ​ക്ക്‌ ഡി​വൈ​സ്‌

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു കാ​ൻ​സ​ർ സെ​ന്റ​റി​ൽ സൈ​ക്കോ -ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്ന് 7.61 ല​ക്ഷ​ത്തോ​ളം ചെ​ല​വ​ഴി​ച്ച് ബ​യോ ഫീ​ഡ്ബാ​ക്ക് ഉ​പ​ക​ര​ണം സ​ജ്ജ​മാ​ക്കു​ന്ന​ത്. ബ​യോ​ഫീ​ഡ്ബാ​ക്ക് ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ച് മാ​ന​സി​ക സ​മ്മ​ർ​ദം, ഉ​ത്ക​ണ്ഠ, ഉ​റ​ക്ക​മി​ല്ലാ​യ്മ, വേ​ദ​ന, മ​ന​സ്സി​ന്റെ സ്വാ​ധീ​ന​ത്താ​ലു​ള്ള മ​റ്റ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​വാ​ൻ സാ​ധി​ക്കും.

7.61 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​ക്കി​യാ​ണ് ഉ​പ​ക​ര​ണം സ​ജ്ജ​മാ​ക്കി​യ​ത്. ഒ​രു കോ​ടി രൂ​പ ചെ​ല​ഴി​ച്ചാ​ണ് പ്ര​തി​ദി​നം 4,00,000 ലി​റ്റ​ർ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റ് സ​ജ്ജ​മാ​ക്കി​യ​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!