മട്ടന്നൂര്‍: ആര്.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മട്ടന്നൂര്‍ കൊക്കയില്‍ സ്വദേശി സുജി (27), പെരുന്തറച്ചാല്‍ സ്വദേശി രഞ്ജിത്ത് (32), പുത്തൂർ കൂറ്റേരി കാറോളത്തിൽ ഹൗസിൽ കെ. റോഷിതിനെ (31) എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. റോഷിതിനെ പാനൂർ സി.ഐ കെ. പ്രേംസദനാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇയാളെ ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റോഷിത്.
കഴിഞ്ഞ മാസം ഇടവേലിക്കലില് മൂന്ന് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളാണ് സുജിയും രഞ്ജിത്തും. റിമാന്‍ഡില്‍ കഴിയവെയാണ് ഇരുവരെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഇതേ കേസിലെ മറ്റൊരു പ്രതി മട്ടന്നൂര്‍ കയനി ദേവര്കാട്ടെ വി. ജ്യോതിഷിനെയും കാപ്പ ചുമത്തി മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.