കഞ്ചാവുമായി യുവാവ് പിടിയിൽ

തലശ്ശേരി: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തലശ്ശേരി ചാലിൽ സ്വദേശി കെ.എൻ. അക്ബറിനെയാണ് (45)എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി. ജനാർദനനും സംഘവും പിടികൂടിയത്. തലശ്ശേരിയിൽ നടത്തിയ റെയ്‌ഡിലാണ് 20 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.

റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ കെ.പി. വിജയൻ, കെ.സി. ഷിബു, സിവിൽ എക്‌സൈസ് ഓഫിസർമാരായ വി.പി. ശ്രീകുമാർ, ഇ. സുജിത്ത്, കെ. സരിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Thalassery-crime news

Leave a Comment