Fri. Nov 1st, 2024

നാലു വയസ്സുകാരന് പൊള്ളലേറ്റ സംഭവം; അംഗൻവാടി അധ്യാപികക്കും ഹെൽപർക്കും സസ്പെൻഷൻ

നാലു വയസ്സുകാരന് പൊള്ളലേറ്റ സംഭവം; അംഗൻവാടി അധ്യാപികക്കും ഹെൽപർക്കും സസ്പെൻഷൻ

ത​ല​ശ്ശേ​രി: പി​ണ​റാ​യി അം​ഗ​ൻ​വാ​ടി​യി​ൽ തി​ള​ച്ച പാ​ൽ കു​ടി​ക്കാ​ൻ ന​ൽ​കി നാ​ലു വ​യ​സ്സു​കാ​ര​ന്​ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ൽ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക വി. ​ര​ജി​ത, ഹെ​ൽ​പ​ർ വി. ​ഷീ​ബ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്റ് ചെ​യ്തു. മ​റ്റ് ര​ണ്ട് അം​ഗ​ൻ​വാ​ടി​ക​ളി​ൽനി​ന്നാ​യി അ​ധ്യാ​പി​ക​ക്കും ഹെ​ൽ​പ​ർ​ക്കും ചാ​ർ​ജ് ന​ൽ​കി.

കു​ട്ടി​ക്ക് തി​ള​ച്ച പാ​ൽ കു​ടി​ക്കാ​ൻ ന​ൽ​കി​യ ഹെ​ൽ​പ​ർ വി. ​ഷീ​ബ​ക്കെ​തി​രെ പി​ണ​റാ​യി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് നോ​ട്ടീ​സ് അ​യ​ച്ച​താ​യി ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ അ​റി​യി​ച്ചു. പി​ണ​റാ​യി പ​ഞ്ചാ​യ​ത്ത്‌ പ​തി​നെ​ട്ടാം വാ​ർ​ഡി​ലെ കോ​ളാ​ട് അം​ഗ​ന​വാ​ടി വി​ദ്യാ​ർ​ഥി ബി​സ്മി​ല്ല നി​വാ​സി​ൽ കെ. ​ഷാ​ന​ജി​ന്റെ​യും സി.​കെ. ജ​സാ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഷി​യാ​നാ​ണ് തി​ള​ച്ച പാ​ൽ കു​ടി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ള്ള​ലേ​റ്റ​ത്.

വാ​യ​ക്ക​ക​ത്തും കീ​ഴ്ത്താ​ടി​യി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. കു​ട്ടി​ക്ക് ജ​ന്മ​ന സം​സാ​ര​ശേ​ഷി​യി​ല്ല. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!